Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ സുൽത്താൻ ഖാബൂസ്...

ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രി പദ്ധതിയുടെ 59 ശതമാനം പൂർത്തിയായി

text_fields
bookmark_border
ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രി പദ്ധതിയുടെ 59 ശതമാനം പൂർത്തിയായി
cancel

മ​സ്ക​ത്ത്​: സ​ലാ​ല​യി​ലെ ന്യൂ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹോ​സ്പി​റ്റ​ൽ (എ​സ്‌.​ക്യു.​എ​ച്ച്) പ​ദ്ധ​തി​യു​ടെ 59 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് അ​റി​യി​ച്ചു. ഘ​ട​നാ​പ​ര​മാ​യ ജോ​ലി​ക​ൾ 98 ശ​ത​മാ​ന​വും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ​ദ്ധ​തി 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​റു നി​ല​ക​ളി​ലാ​യി 1,00,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 700 കി​ട​ക്ക​ക​ളും ഉ​ണ്ടാ​കും. ആ​ശു​പ​ത്രി​യി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സ്പെ​ഷ്യാ​ലി​റ്റി​ക​ളും ഒ​രു​ക്കും.

32 വ​കു​പ്പു​ക​ളാ​യി​രി​ക്കും താ​ഴ​ത്തെ നി​ല​യി​ൽ സ​ജ്ജീ​ക​രി​ക്കു​ക. ഇ​ൻ​പേ​ഷ്യ​ന്റ് വി​ഭാ​ഗ​ത്തി​ൽ നാ​ല് ശ​സ്ത്ര​ക്രി​യ വാ​ർ​ഡു​ക​ൾ, നാ​ല് ഇ​ന്‍റേ​ണ​ൽ ഡി​സീ​സ്​ വാ​ർ​ഡു​ക​ൾ, നാ​ല് കു​ട്ടി​ക​ളു​ടെ വാ​ർ​ഡു​ക​ൾ, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 31 കി​ട​ക്ക​ക​ൾ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 16 കി​ട​ക്ക​ക​ൾ, ശി​ശു​രോ​ഗ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 15 കി​ട​ക്ക​ക​ൾ, ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കും മാ​സം തി​ക​യാ​ത്ത കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 38 കി​ട​ക്ക​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും.

പൊ​ള്ള​ലേ​റ്റ വി​ഭാ​ഗ​ത്തി​ൽ 12 കി​ട​ക്ക​ക​ൾ, പ്ര​സ​വ വാ​ർ​ഡു​ക​ളി​ൽ 25 കി​ട​ക്ക​ക​ൾ, അ​പ​ക​ടം, എ​മ​ർ​ജ​ൻ​സി, പു​ന​ർ-​ഉ​ത്തേ​ജ​ന യൂ​നി​റ്റി​ൽ 10 കി​ട​ക്ക​ക​ൾ, ഡേ​കെ​യ​ർ യൂ​നി​റ്റ്, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്​ എ​ന്നി​വ​യി​ൽ 32 വീ​തം കി​ട​ക്ക​ക​ളും ഒ​രു​ക്കും.അ​ൽ മ​സ്യൂ​ന ആ​ശു​പ​ത്രി​യു​ടെ പ്ര​വൃ​ത്തി 25 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഇ​ത്​ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പ​ദ്ധ​തി​യി​ൽ 10 ഔ​ട്ട്‌​പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ൾ, ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി വി​ഭാ​ഗം, നി​ര​വ​ധി വാ​ർ​ഡു​ക​ൾ, അ​പ​ക​ട-​അ​ത്യാ​ഹി​ത വി​ഭാ​ഗം, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, ഡെ​ലി​വ​റി യൂ​നി​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectNew Sultan Qaboos Hospital
News Summary - New Sultan Qaboos Hospital project 59 percent completed
Next Story