പുകയില ഉൽപന്നങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് വില; ഒമാനിൽ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
text_fieldsമസ്‌കത്ത്: പുകയില ഉൽപന്നങ്ങളുടെ എക്സൈസ് നികുതി കണക്കാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് വില ഒമാൻ ടാക്സ് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. ടാക്സ് അതോറിറ്റിയുടെ 206/2026-ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്.
പുതിയ തീരുമാനം അനുസരിച്ച് 20 സിഗരറ്റുകൾ അടങ്ങിയ ഒരു പാക്കറ്റിന്റെ സ്റ്റാൻഡേർഡ് വില കുറഞ്ഞത് 1 ഒമാനി റിയാൽ ആയിരിക്കണം. ഷീഷ ഉൾപ്പെടെയുള്ള സമാന പുകയില ഉൽപന്നങ്ങൾക്കും ഉപയോഗത്തിന് തയ്യാറായ പുകയിലക്കും 250 ഗ്രാം അളവിന് കുറഞ്ഞത് 2.500 റിയാൽ ആയിരിക്കും സ്റ്റാൻഡേർഡ് വില.
അളവിൽ വ്യത്യാസമുള്ള ഉൽപന്നങ്ങൾക്ക് ഇതനുസരിച്ച് ആനുപാതികമായാണ് സ്റ്റാൻഡേർഡ് വില കണക്കാക്കുക. ഉദാഹരണത്തിന്, 500 ഗ്രാം ഉപയോഗത്തിന് തയ്യാറായ പുകയിലയുടെ സ്റ്റാൻഡേർഡ് വില 5 റിയാൽ ആയിരിക്കും.എക്സൈസ് നികുതി കണക്കാക്കുന്നതിനുള്ള റഫറൻസ് മൂല്യമായാണ് സ്റ്റാൻഡേർഡ് വില ഉപയോഗിക്കുക.
ഉൽപന്നത്തിന്റെ യഥാർഥ റീട്ടെയിൽ വിലയും നിശ്ചയിച്ചിരിക്കുന്ന സ്റ്റാൻഡേർഡ് വിലയും താരതമ്യം ചെയ്ത ശേഷം ഇവയിൽ കൂടുതലുള്ള മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എക്സൈസ് നികുതി കണക്കാക്കുക.പുതിയ തീരുമാനം 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

