Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബൽ അൽ അഖ്ദറിൽ പുതിയ റോഡ് തുറന്നു; ഇനി യാത്ര സ്മൂത്താവും !

text_fields
bookmark_border
ജബൽ അൽ അഖ്ദറിൽ പുതിയ റോഡ് തുറന്നു; ഇനി യാത്ര സ്മൂത്താവും !
cancel

മസ്കത്ത്: ഒമാനിലെ പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രമായ ജബൽ അൽ അഖ്ദറിലെ പുതിയ സിയാ-ഖുത്ന റോഡിന്റെ എട്ടു കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. മേഖലയിലെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും ടൂറിസം വികസനത്തിനും ഇത് ഗുണകരമാവും.

ആകെ ഒമ്പതു കിലോമീറ്റർ നീളമുള്ള റോഡ് നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ് ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുന്നത്. ദുസിത് ഹോട്ടലിന് എതിർവശത്തുള്ള പ്രധാന റോഡിൽ നിന്ന് ആരംഭിച്ച് ഷനൂത് വഴി അൽ മഖ്ബ് പ്രദേശം വരെ നീളുന്നതാണ് ഈ പുതിയ പാത. സുഗമമായ വാഹന ഗതാഗതത്തിനായി സ്റ്റീൽ ഗാർഡ്‌റെയിലുകൾ, കോൺക്രീറ്റ് ബാരിയറുകൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ചിട്ടുണ്ട്.

ഡ്രൈവർമാരുടെ സുരക്ഷ മുൻനിർത്തി കൃത്യമായ ദിശാസൂചക ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും പാതയിലുടനീളം ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ ഈ പുതിയ റോഡ് സഹായിക്കും. ഇത് യാത്രാസമയം കുറക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - റോഡ് തുറന്നു നൽകി
Next Story