ത്വാഖ-മിർബാത്ത് റോഡിെൻറ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായ ത്വാഖ-മിർബാത്ത് റോഡിെൻറ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു. ത്വാഖ-മിർബാത്ത് ഇരട്ടപ്പാത പദ്ധതിയുടെ 36 കിലോമീറ്റർ ഭാഗം ബുധനാഴ്ച ഗതാഗതത്തിനായി തുറന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മൂന്ന് ഫ്ലൈഒാവറുകൾ, കാറുകൾക്കായുള്ള മൂന്നു ടണലുകൾ, മൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള 11 ടണലുകൾ, രണ്ട് റൗണ്ട് എബൗട്ടുകൾ, 150 മീറ്റർ ദൈർഘ്യമുള്ള ഖോർ-റോരി പാലം എന്നിവയും ഇൗ 36 കിലോമീറ്ററിെൻറ ഭാഗമായി ഉണ്ട്. 22 കിലോമീറ്റർ ഭാഗത്ത് സർവിസ് റോഡും നിർമിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം മധ്യഭാഗത്തെ ഡിവൈഡറുകളിൽ ലൈറ്റുകളും റോഡിെൻറ ഇരുവശങ്ങളിലുമായി മെറ്റൽ ബാരിയറുകളും സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഗതാഗത നിർദേശങ്ങൾ സംബന്ധിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുമുണ്ട്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാര്യക്ഷമമായ ഡ്രെയിനേജ് സൗകര്യങ്ങളും റോഡിനോട് ചേർന്ന് നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
