വെള്ളപ്പൊക്ക ദുരന്തങ്ങൾ നിയന്ത്രിക്കാൻ പദ്ധതി
text_fieldsമസ്കത്ത്: ഒമാനിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കവും അനുബന്ധ ദുരന്തങ്ങളും നിയന്ത്രിക്കാൻ അധികൃതർ പദ്ധതി തയാറാക്കുന്നു. ഇതിന് സൂക്ഷ്മമായ നഗരാസൂത്രണം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. മിഡിലീസ്റ്റിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ഭാവിയിൽ വെള്ളപ്പൊക്ക ഭീഷണി വർധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഭാവിയിൽ വെള്ളപ്പൊക്കം കാരണമായുണ്ടാവുന്ന നാശനഷ്ടങ്ങൾ കുറക്കുകയാണ് പദ്ധതി ലക്ഷ്യം. ഇതിെൻറ ഭാഗമായി േലാകത്തിെൻറ വിവിധ ഭാഗങ്ങളിലെ 100 വിദഗ്ധർ പെങ്കടുക്കുന്ന അന്താരാഷ്ട്ര സിേമ്പാസിയം കഴിഞ്ഞ ദിവസം നടന്നിരുന്നു.കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പുകൾക്ക് അനുസൃതമായി പ്രവർത്തിക്കൽ ജനങ്ങളുടെ കടമയാണെന്ന് അധികൃതർ വ്യക്തമാക്കി. പൂർണ സുരക്ഷിതത്വം ഉറപ്പില്ലെങ്കിൽ വാദിയിൽ വാഹനമിറക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാദികളിൽ ചിലയിടങ്ങളിൽ അര മീറ്ററിൽ താഴെ മാത്രമാണ് നീരൊഴുക്കുള്ളതെങ്കിലും അപകട സാധ്യതയുണ്ട്. ചെറിയ നീരൊഴുക്കിന് പോലും ചില സന്ദർഭങ്ങളിൽ വൻ ആപത്ത് സൃഷ്ടിക്കാൻ കഴിയും. ഇൗ വിഷയത്തിൽ ബോധവത്കരണം നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളപ്പൊക്ക നിയന്ത്രണത്തിെൻറ ഭാഗമായി രാജ്യത്ത് നിരവധി ഡാമുകൾ നിർമിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയ ഡാമിെൻറ നിർമാണം സൂറിൽ പുരോഗമിക്കുകയാണ്. ഗോനു ചുഴലിക്കാറ്റ് കാരണം വൻ നാശനഷ്ടങ്ങൾ ഉണ്ടായ ശേഷമാണ് ഡാം പദ്ധതിയുമായി സർക്കാർ മുന്നോട്ടുവന്നത്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ഡാമുകൾ ഏറെ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. സലാലയിലും അൽ അമിറാത്തിലും നിലവിൽ ഡാമുകളുണ്ട്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ഇവ ഏറെ സഹായകരമാകുന്നുണ്ട്.
വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളുടെ മാപ്പുകൾ പരിസ്ഥിതി മന്ത്രാലയം തയാറാക്കുന്നുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ 400 സ്റ്റേഷനുകൾ ഒമാനിലുണ്ട്. ഇവയുടെ സഹായത്തോടെ വെള്ളപ്പൊക്കവും മറ്റുമുണ്ടാവാനുള്ള സാധ്യത പൊതുജനങ്ങളെ അറിയിക്കാൻ കഴിയും. ഇൗ മേഖലയിൽ വിദേശ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായവും അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. മുൻ കാലങ്ങളിലെ എല്ലാ വിവരങ്ങളും സർക്കാൻ സൂക്ഷിച്ച് വെച്ചത് ഗവേഷകർക്ക് അനുഗ്രഹമാവും. പുൽത്തകിടുകളും ചെടികളും വെച്ച് പിടിക്കുന്നത് വെള്ളപ്പൊക്കം തടയാൻ സഹായകരമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
