അറബിക്കടലിൽ ന്യൂനമർദം ശക്തിയാർജിക്കുന്നു; 48 മണിക്കൂറിനുള്ളിൽ തീവ്രമാകും
text_fieldsന്യൂനമർദത്തിെൻറ ഉപഗ്രഹ ചിത്രം
മസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. ന്യൂനമർദം അതിതീവ്രമായി മാറിയേക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും അറിയിച്ചു.
അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമർദത്തിെൻറ ആഘാതം അനുഭവപ്പെടുക. തീവ്ര ന്യൂനമർദത്തിെൻറ ഫലമായി ഒമാെൻറ തെക്കൻ തീരത്തും പടിഞ്ഞാറൻ യമനിലും മഴ ലഭിക്കാനിടയുണ്ട്. വ്യാഴാഴ്ച ഒമാെൻറ കടലിെൻറ തീരപ്രദേശങ്ങൾ പൊതുവെ മേഘാവൃതമായിരുന്നു. ചൂടും കുറവായിരുന്നു. വ്യാഴാഴ്ച രാവിലെ മസ്കത്ത്, ബാത്തിന ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ചാറ്റൽമഴ ലഭിച്ചു.

