പുതിയ പാർക്കുകൾ നിർമിക്കുന്നു
text_fieldsമസ്കത്ത്: നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാർക്കുകൾ നിർമിക്കും. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ച് റെസിഡൻഷ്യൽ അയൽപക്ക ഉദ്യാനങ്ങൾ വികസിപ്പിക്കാനാണ് ഒരുങ്ങുന്നത്. താമസക്കാർക്ക് വിശ്രമം, വിനോദം, ആരോഗ്യകരമായ ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവ നൽകുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.സീബ് വിലായത്തിൽ 20,690 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മൂന്ന് ഗാർഡനുകളും അമീറാത്ത് വിലായത്തിൽ 6,461 ചതുരശ്ര മീറ്ററിൽ ഒന്നും ഖുറിയ്യാത്ത് വിലായത്തിൽ 3,726 ചതുരശ്ര മീറ്റർ ഒരു ഗാർഡനുമാണ് ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

