ഖാബൂറയിൽ പുതിയ പാർക്ക് തുറന്നു
text_fieldsഖാബൂറ വിലായത്തിൽ തുറന്ന പുതിയ പാർക്ക്
ഖാബൂറ: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ വിലായത്തിൽ പുതിയ പാർക്ക് തുറന്നു. 3,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ‘അൽദുവൈഹിർ പാർക്കാണ് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഉദ്ഘാടനം ചെയ്തത്.
കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങൾ, കുടുംബങ്ങൾക്കായി വിവിധ സൗകര്യങ്ങൾ, ഹരിത ഇടങ്ങൾ, നടപ്പാതകൾ എന്നിവയും ചെറുകിട ബിസിനസ് ഏരിയയും ഇവിടെയുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും വിശ്രമിക്കാനും വിനോദനത്തിനുമായി ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
സമൂഹ ഇടപെടലും ക്ഷേമവും വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പാർക്കിൽ, ചെറിയ പ്രാദേശിക പദ്ധതികളെ പിന്തുണക്കുന്നതിനായി പ്രത്യേകം നിയുക്തമാക്കിയ ഒരു പ്രദേശവും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

