Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 6:12 PM IST Updated On
date_range 16 Sept 2017 2:52 AM ISTസൊഹാറിൽ കാൽനടയാത്രക്കാർക്ക് പുതിയ മേൽപാലം തുറന്നു
text_fieldsbookmark_border
camera_alt???????? ?????? ???????? ??????????????????????????????? ??????????
മസ്കത്ത്: കാൽനടയാത്രക്കാർക്ക് റോഡുമുറിച്ചുകടക്കുന്നതിനായി സൊഹാറിൽ പുതിയ മേൽപാലം തുറന്നു. തരീഫ് മേഖലയിലാണ് പാലം. വാഹനങ്ങൾ ഒാടിക്കുന്നവരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. പത്തു ശതമാനം ചെരിഞ്ഞ പ്രതലത്തോടെയുള്ളതാണ് പാലത്തിെൻറ പ്രവേശന ഭാഗം. തെന്നൽ ഇല്ലാത്ത സാധനങ്ങളാണ് തറയിൽ ഉള്ളത് എന്നതിനാൽ എല്ലാവർക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായി മേൽപാലം ഉപയോഗിക്കാം. പ്രധാന കോറിഡോറും അരികും എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. ടാക്സികൾക്കും ബസുകൾക്കുമായി അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങുമുണ്ടാകും. സൊഹാർ സർവകലാശാലക്ക് സമീപം കാൽനടയാത്രക്കാർക്കുള്ള മേൽപാലം കൂടി നിർമിക്കുമെന്നും ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
