കെ.എം.സി.സി സഹം ഏരിയക്ക് പുതിയ ഭാരവാഹികൾ
text_fieldsജാഫർ ഹാജി അൽജസീറ, സി.പി.യു നിയാസ്, മൻസൂർ കടോളി
സഹം: മസ്കത്ത് കെ.എം.സി.സി സഹം ഏരിയ 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സഹം കെ.എം.സി.സി ഓഫിസിൽ നടന്ന കൗൺസിൽ മീറ്റ് ഷാഹിദ് ഫൈസി ഉദ്ഘാടനം ചെയ്തു. സഹം കെ.എം.സി.സി പ്രസിഡന്റ് ജാഫർ അൽ ജസീറ അധ്യക്ഷതവഹിച്ചു. 2022-2024 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകൾ ആക്ടിങ് സെക്രട്ടറി സി.പി. നിയാസ് അവതരിപ്പിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം ഷാജഹാൻ പഴയങ്ങാടി റിട്ടേണിങ് ഓഫിസിറായി. നിരീക്ഷകരായ ഷാഫി, അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നു.ജാഫർ ഹാജി അൽജസീറയെ പ്രസിഡന്റായും സി.പി.യു നിയാസിനെ ജനറൽ സെക്രട്ടറിയായും മൻസൂർ കടോളി ട്രഷററായും തെരഞ്ഞെടുത്തു. എം.അബ്ദുൽ സലാം സ്വാഗതവും ഫൈസൽ കമ്പിൽ നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികൾ:ലത്തീഫ് മടക്കര, എം.അബ്ദുൽ സലാം, നാസർ ഹാജി പ്ലാസ, ഷമീർ കണ്ണപുരം, സി.പി.യു ജാബിർ, ടി.കെ. റാഷിദ് (വൈ.പ്രസി), യു.കെ ബാദ്ഷ, ഫൈസൽ കമ്പിൽ, അഷ്റഫ് കുറ്റിക്കോൽ, റിയാസ് നിലമ്പൂർ, മജീദ് ആറളം, റാഷിദ് ഫൈസി, (സെക്ര), കെ.ജബ്ബാർ ഹാജി റഹ്മത്തലി, എ.പി മൊയ്ദീൻ (അഡ്വൈസറി ബോർഡ്), സത്താർ അൽ ഇസ്സ (സീനിയർ വൈ. പ്രസി), അൻവർ സാദത്ത് (വർക്കിങ് പ്രസി),അയൂബ് കലോടി (വർക്കിങ് സെക്ര), മുനീർ ടോപ് സ്റ്റാർ, സാജിദ് ശരീഫ് മുള്ളൻ (ഓർഗനൈസ് സെക്ര), സജീർ മണക്കോടൻ, നജീബ് ജൗഹറത്(ഫിനാൻസ് കമ്മിറ്റി), അഷ്റഫ് മാന്യ (മീഡിയ വിങ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

