വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ദേശിയ കൗൺസിലിന് പുതിയ ഭാരവാഹികൾ
text_fieldsഉല്ലാസ് ചേരിയൻ, കെ. സുനിൽ കുമാർ, രമ്യ ഡൻസിൽ, ജോർജ് പി. രാജൻ
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷെൻറ ഒമാൻ ദേശീയ കൗൺസിലിന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കോർ കമ്മിറ്റി ഭാരവാഹികളായി ഉല്ലാസ് ചേരിയൻ (ഒമാൻ ദേശീയ കോഓഡിനേറ്റര്‍), കെ. സുനിൽ കുമാർ (ദേശീയ പ്രസി.), രമ്യ ഡൻസിൽ (സെക്ര.) ജോർജ് പി. രാജൻ (ട്രഷ.) എന്നിവര്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി വിനു എസ്. നായർ, ബാബു തോമസ്, നിമ്മി ജോസ് എന്നിവരെയും ജോ.സെക്രട്ടറിമാരായി ഒ.കെ. വിനോദ്, ഉഷ വടശ്ശേരി, മീഡിയ കോഓഡിനേറ്റർ മൊയ്തു വെങ്ങിലാട്ട് തുടങ്ങിയവരെയും വിവിധ ഫോറം കോഓഡിനേറ്റർമാരെയും തെരഞ്ഞെടുത്തു.
162 രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷെൻറ ആസ്ഥാനം ഓസ്ട്രിയയിലാണ്. വേൾഡ് മലയാളി ഫെഡറേഷെൻറ ഒമാനിലെ വിവിധ യൂനിറ്റുകളുടെ പ്രവർത്തന മേൽനോട്ടവും ഏകോപനവുമാണ് ദേശീയ കൗൺസിലിെൻറ പ്രധാന ദൗത്യം.

