മസ്കത്ത് ഇബ്ര കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsനൗസീബ് മാനന്ദേരി, ഷബീർ കൊടുങ്ങല്ലൂർ, നൗഷീർ ചെമ്മയിൽ, മഹമൂദ് ഹാജി, റാഫി കൊല്ലം
മസ്കത്ത്: ഇബ്ര ഏരിയ കെ.എം.സി.സി വാർഷിക ജനറൽ ബോഡി കേന്ദ്ര കമ്മിറ്റി ഹരിത സാന്ത്വനം കൺവീനർ അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മഹമൂദ് ഹാജി ചിറ്റാരിപ്പറമ്പ് അധ്യക്ഷതവഹിച്ചു. 2022-24 പ്രവർത്തന റിപ്പോർട്ടും വരവ്് -ചിലവ് കണക്കും ജനറൽ
സെക്രട്ടറി ഷബീർ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. മെംമ്പർഷിപ് അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി രൂപവത്കരണത്തിന് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റിട്ടേണിങ് ഓഫിസറും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഷമീർ പാറയിലും നിരീക്ഷകൻ ഹരിത സാന്ത്വനം കൺവീനർ അഷ്റഫ് കിണവക്കലും നേതൃത്വം നൽകി. ശംസുദ്ദീൻ ബാഖവി പ്രാർഥന നിർവഹിച്ചു.
ഷബീർ കൊടുങ്ങല്ലൂർ സ്വാഗതവും അസ്ലം പേരാവൂർ നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് ചെയർമാനായി മഹമൂദ് ഹാജിയെയും വൈസ് ചെയർമാനായി റാഫി കൊല്ലത്തിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: നൗസീബ് മാനന്ദേരി (പ്രസി ), ഷബീർ കൊടുങ്ങല്ലൂർ (ജന. സെക്ര), നൗഷീർ ചെമ്മയിൽ (ട്രഷ , ബദർ ഹാജി, അസ്ലം പേരാവൂർ ടി.സി. മർസൂക്, ഫൈസൽ കാക്കേരി, റാഷി ബ്ലൂബെറി, സിറാജ് ചെമ്മയിൽ (വൈ. പ്രസി), റമീസ്, അനസ്, നൗജസ്, ഷഹീൻ, ഷഫീഖ് ബിദിയ, ബാസിത്ത് കാക്കേരി (സെക്ര), ആഷിക്ക് എ.എഫ്.സി, ആഷിർ, ജാബിർ, ഫാരിസ്, നിസാർ, സിറാജ്, അഷ്കർ, ഷമീർ കോളയാട്, മുഹമ്മദ് ,കരീം, ആഷിക്ക്, ഹാരിസ്, സവാദ്, ജബ്ബാർ ബിദിയ, ഫസൽ ബ്ലൂബെറി, അമീൻ, റാഷിദ്, ഒ.കെ. ഷബീർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

