ദോഫാറിൽ പുതിയ പർവത പാത തുറന്നു
text_fieldsധാൽകൂത്തിൽ തുറന്ന പുതിയ അർഖുത്-സർഫൈത്ത് പർവത പാത
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ധാൽകൂത്തിൽ പുതിയ അർഖുത്-സർഫൈത്ത് പർവത പാത ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം തുറന്നു.രാജ്യത്തെ റോഡ് ശൃംഖലകൾ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഏതുകാലവസ്ഥയേയും നേരിടാൻ ഉതകുന്ന വിധത്തിലാണ് റോഡ് രൂപകൽപന ചെയ്തിരിക്കുന്നത്. ധാൽകൂത്തിലേക്കും യെമനുമായുള്ള സർഫൈറ്റ് അതിർത്തി ക്രോസിലേക്കും ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ഈ റോഡ് സഹായിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പറഞ്ഞു.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ, ബോക്സ് കൾവർട്ടുകൾ, സംരക്ഷണ ഭിത്തികൾ, ഡ്രെയിനേജ് ചാനലുകൾ, സുരക്ഷ സൂചനകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെ, 13.5 കിലോമീറ്റർ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ വഴിതിരിച്ചുവിടുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. ദേശീയ ശേഷി വർധിപ്പിക്കൽ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ഒരു പ്രാദേശിക ഒമാനി സ്ഥാപനം ആണ് പദ്ധതി നടപ്പിലാക്കിയത്.
അതോടൊപ്പം, 33 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട പാതയായ റൈസ്യൂത്ത്-മുഗ്സൈൽ റോഡിന്റെ നിർമ്മാണം മന്ത്രാലയം സലാലയിൽ ആരംഭിച്ചു. മുഗ്സൈൽ പാലം പദ്ധതിയിൽ 19 നിരകളും ആറു അലങ്കാര കമാനങ്ങളുമുള്ള 12 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് പാലം ഉണ്ടായിരിക്കും. 11 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

