അൽ ഖൂദിൽ പുതിയ മൗണ്ടൻ ബൈക്കിങ് പാത തുറന്നു
text_fieldsമസ്കത്ത്: കായിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, മസ്കത്ത് മുനിസിപ്പാലിറ്റി മിലിട്ടറി ടെക്നിക്കൽ കോളജും ഒമാൻ സൈക്ലിങ് ഫെഡറേഷൻ ടീമുകളും ചേർന്ന് സീബ് വിലായത്തിലെ അൽ ഖൂദിൽ പുതിയ മൗണ്ടയ്ൻ ബൈക്കിങ് പാത തുറന്നു.
22 കിലോമീറ്റർ ദൈർഘ്യമുള്ള പാത, 220 സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ രണ്ട് ആഴ്ചക്കുള്ളിലാണ് വികസിപ്പിച്ചത്. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളിലൂടെ കടന്നുപോകുന്ന പാത, വിശാലമായ കാഴ്ചകളും സാഹസികത നിറഞ്ഞ അനുഭവങ്ങളുമാണ് സൈക്ലിസ്റ്റുകൾക്ക് സമ്മാനിക്കുക. തുടക്കക്കാർ മുതൽ പ്രഫഷനൽ താരങ്ങൾക്കും സാഹസിക കായികപ്രേമികൾക്കുമെല്ലാം അനുയോജ്യമായ രീതിയിലാണ് പാത രൂപകൽപന ചെയ്തിരിക്കുന്നത്.
സീബ് വിലായത്തിലെ പരിസ്ഥിതി-കായിക ടൂറിസം വികസിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. ഒമാനിലെ മൗണ്ടൻ ബൈക്കിങ് രംഗത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ കഠിനമായ ഭൂപ്രകൃതിയുടെ സൗന്ദര്യത്തോടൊപ്പം ശാരീരിക പ്രവർത്തനങ്ങൾ ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഇത്തരം പാതകൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

