ഖസബിൽ പുതിയ മസ്ജിദ് തുറന്നു
text_fieldsഖസബിലെ പുതിയ അൽ ഫാറൂഖ് ഉമർ ബിൻ അൽ ഖത്താബ് മസ്ജിദ്
മസ്കത്ത്: മുസന്ദം ഗവർണറേറ്റ് ഖസബിലെ പുതിയ അൽ ഫാറൂഖ് ഉമർ ബിൻ അൽ ഖത്താബ് മസ്ജിദ് ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരി ഉദ്ഘാടനം ചെയ്തു. മുസന്ദാമിലെ ആത്മീയവും സാമൂഹിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ മസ്ജിദ് പരമ്പരാഗത ഇസ്ലാമിക രൂപകൽപനയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. 3,000ത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന ഈ പള്ളിയിൽ ഒരു സ്ത്രീകളുടെ പ്രാർഥന ഹാളുമുണ്ട്. കൂടാതെ വിപുലമായ ഓഡിയോ സിസ്റ്റങ്ങളും. മൊത്തം 11,640 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമിച്ച പള്ളിയിൽ 400 അതിഥികൾക്കുള്ള പൊതു മജ്ലിസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

