നിസ്വ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsഹാരിസ് മേത്തല നിലമ്പൂർ,അബ്ദുൽ ഹഖ് കൊടുവള്ളി, റഷീദ് ഹാജി കണ്ണൂർ
നിസ്വ: മസ്കത്ത് കെ.എം.സി.സിയുടെ കീഴിലുള്ള നിസ്വ ഏരിയ കെ.എം.സി.സി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: പ്രസിഡന്റ്- ഹാരിസ് മേത്തല നിലമ്പൂർ, വൈസ് പ്രസിഡന്റ്- വി.വി. അമീർ, സെക്രട്ടറി-അബ്ദുൽ ഹഖ് കൊടുവള്ളി, ട്രഷറർ-റഷീദ് ഹാജി കണ്ണൂർ.വിവിധ വിങുകളുടെ ചെയർമാൻമാർ, കൺവീനർമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, 15 പ്രവർത്തകസമിതി അംഗങ്ങളും ഉൾപ്പെടുന്ന കമ്മിറ്റിയാണ് നിലവിൽ വന്നത്. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ റിട്ടേണിംഗ് ഓഫിസർ ആയും നൗഷാദ് കാക്കരി തെരഞ്ഞെടുപ്പ് നിരീക്ഷകനായും പങ്കെടുത്തു.

