‘നന്മ കാസറഗോഡി’ന് പുതിയ നേതൃത്വം
text_fieldsനന്മ കാസർഗോഡ് ഭാരവാഹി തെരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന്
മസ്കത്ത്: ഒമാൻ പ്രവാസികളായ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘നന്മ കാസറഗോഡ്’ വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ഗാലയിലെ റസ്റ്റാറന്റ് ഹാളിൽ നടന്നു. 2012ൽ രൂപവത്കൃതമായ സംഘടനയിൽ നിലവിൽ 154 അംഗങ്ങളാണുള്ളത്.
പുതിയ ഭാരവാഹികളായി ചെയർമാൻ ഹരീഷ് നാരായണൻ, പ്രസിഡന്റ് പ്രവീൺ കരിച്ചേരി, സെക്രട്ടറി ആശ്രിത രഞ്ജിത്ത്, ട്രഷറർ മനു ബന്തടുക്ക, ജോ. സെക്ര.- ദീപ സുമീത്ത്, വൈസ് പ്രസി.- സുധീഷ് ഭദ്രാവതി, ജോ. ട്രഷ.- രഞ്ജിത്ത് പുറവങ്കര എന്നിവരെ തെരഞ്ഞെടുത്തു. കാസർകോട് ജില്ലക്കാരുടെ ക്ഷേമത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വരുംവർഷങ്ങളിൽ കൂടുതൽ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

