മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsമസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയഭാരവാഹികൾ. ‘അൽഖൂദിൽ’ഷീഷൽ റസ്റ്ററന്റിൽ ചേർന്ന ജനറൽബോഡിയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വാഹിദ് ബർക്ക ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി മുൻപ്രസിഡന്റ് ടി.പി.മുനീർ അധ്യക്ഷതവഹിച്ചു. റഷീദ് പുറക്കാട്, ഷഹബാദ് തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി നേതാക്കളായ വാഹിദ് ബർക്ക, ഉസ്മാൻ പന്തല്ലൂർ എന്നിവർ റിട്ടേണിങ് ഓഫീസർമാരായി.
റസാഖ് മുകച്ചേരി സ്വാഗതവും സമദ് കോട്ടക്കൽനന്ദിയും പറഞ്ഞു. ഭാരാവാഹികൾ: റസാക്ക് മുഖച്ചേരി (പ്രസി), ഉബൈദ് നന്തി (ജനറൽ സെക്ര), സമദ് കോട്ടക്കൽ (ട്രഷ), മജീദ് പുറക്കാട്, ഹിദായത്ത് മുചുകുന്ന്( വൈ.പ്രസി), ഹഫ്സൽ തിരുവങ്ങൂർ, സാദിഖ് കുറുവങ്ങാട് (ജോ.സെക്ര), ഷാജഹാൻമുസ്രിഫ് നന്തി (മീഡിയ കൺ), മുനീർ കോട്ടക്കൽ ( ഉപദേശകസമിതി ചെയ), റഷീദ് പുറക്കാട് (( ഉപദേശകസമിതി കൺ), ഷാഫികോട്ടക്കൽ, സി.കെ.വി റാഫി (ഉപദേശക സമിതി അംഗങ്ങൾ), ഒ.കെ.ഫൈസൽ (നാട്ടിലെ ചീഫ് കോഡിനേറ്റർ), അബ്ദുൽകരീം ഹോണ്ട (കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

