Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ർ ജി​ല്ല...

ക​ണ്ണൂ​ർ ജി​ല്ല കൂ​ട്ടാ​യ്മ​ക്ക്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ക​ണ്ണൂ​ർ ജി​ല്ല കൂ​ട്ടാ​യ്മ​ക്ക്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

സൂ​ര​ജ്​ പാ​ണ​യി​ൽ (ചെ​യ​ർ.), പൂ​ക്കോ​യ ത​ങ്ങ​ൾ (ജ​ന. ക​ൺ.), ഷാ​ക്കി​ർ കൂ​ടാ​ളി (ട്ര​ഷ.)

Listen to this Article

റി​യാ​ദ്: ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ 'കി​യോ​സ്' വാ​ർ​ഷി​ക യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ത്​​ഹ​യി​ലെ ക്ലാ​സി​ക്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ റി​യാ​ദി​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പി.​വി. അ​ബ്ദു​റ​ഹ്മാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ സൂ​ര​ജ് പാ​ണ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ഹു​സൈ​ൻ അ​ലി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ ചി​റ​ക്ക​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ശാ​ക്കി​ർ കൂ​ടാ​ളി വ​ര​വ് ചെ​ല​വ് റി​പ്പോ​ർ​ട്ടും പൂ​ക്കോ​യ ത​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ​നൂ​പ് കു​മാ​ർ, ന​സീ​ർ മു​തു​കു​റ്റി എ​ന്നി​വ​ർ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​വ​ഗ​ണ​ന, പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സൂ​ര​ജ്​ പാ​ണ​യി​ൽ (ചെ​യ​ർ.), പൂ​ക്കോ​യ ത​ങ്ങ​ൾ (ജ​ന. ക​ൺ.), ഷാ​ക്കി​ർ കൂ​ടാ​ളി (ട്ര​ഷ.) പ്രോ​ജ​ക്ട്​ മാ​നേ​ജ്‌​മെ​ന്‍റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നും പി.​എം.​പി കോ​ഴ്സി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച കി​യോ​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​ടി.​പി. മു​ഖ്താ​റി​നെ ആ​ദ​രി​ച്ചു. ഇ​സ്മാ​ഈ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur district kootayama
News Summary - New leadership for Kannur district kootayama
Next Story