മസ്കത്ത് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഅക്ബർ ഷാ ചാവക്കാട്, സിദ്ദിഖ് എ.പി. കുഴിങ്ങര, ഖലീൽ നാട്ടിക
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ പ്രസിഡന്റായി അക്ബർ ഷാ ചാവക്കാട്, ജനറൽ സെക്രട്ടറിയായി സിദ്ദിഖ് എ.പി. കുഴിങ്ങര, ട്രഷററായി ഖലീൽ നാട്ടിക എന്നിവരെ തെരഞ്ഞെടുത്തു. ബർക്ക തഖ്വ മദ്റസയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ മസ്കത്ത് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ നവാസ് മത്ര, ഷാജഹാൻ അൽഖുവൈർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്.
മറ്റ് ഭാരവാഹികൾ: നാസർ കൊടുങ്ങല്ലൂർ (ഉപദേശക സമിതി ചെയ), യൂസഫ് ചേറ്റുവ, നാസർ മത്ര (അംഗങ്ങൾ), റൗഫ് എടക്കഴിയൂർ, ജംഷീർ ഗുരുവായൂർ, റഹീം ചാവക്കാട്, നൗഷാദ് കുന്നംകുളം (വൈ. പ്രസി), മുഹമ്മദ് ആരിഫ് കോട്ടോൽ (വർക്കിങ് സെക്ര), നൗഷാദ് തൊട്ടാപ്പ്, ശിഹാബ് അൽഖീവൈർ, നസീം പന്നിത്തടം, ഫഹദ് തൃപ്രയാർ (ജോ.സെക്ര), നിസാം ബർക്ക (റിലീഫ് കമ്മിറ്റി ചെയ), ഫക്രുദ്ദീൻ കല്ലായി ( വൈസ് ചെയ). ബർക്ക കരീം ഹാജിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ ബർക്ക കെ.എം.സി.സി സെക്രട്ടറി ഷെരീഫ് കമ്മിറ്റി ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.

