Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ ​ഇ​ന്ത്യ...

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​ ശ​താ​ബ്​​ദി  ആ​ഘോ​ഷം തു​ട​ങ്ങി

text_fields
bookmark_border
ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​ ശ​താ​ബ്​​ദി  ആ​ഘോ​ഷം തു​ട​ങ്ങി
cancel

മ​സ്​​ക​ത്ത്​: പ്ര​മു​ഖ ഇ​ന്ത്യ​ൻ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്​ ക​മ്പ​നി​യാ​യ ‘ദി ​ന്യൂ ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​’ ക​മ്പ​നി​യു​ടെ ശ​താ​ബ്​​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഒ​മാ​നി​ലും തു​ട​ക്ക​മാ​യി. 1919 ജൂ​ലൈ 23നാ​ണ്​ ക​മ്പ​നി നി​ല​വി​ൽ വ​ന്ന​ത്. ഹ​മ​രി​യ​യി​ലെ ഹെ​ഡ്​ ഒാ​ഫി​സി​ലാ​ണ്​ ഒ​മാ​നി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. 
കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി ഇ​വാ​ല്വേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ്​​ക്​ മാ​നേ​ജ്​​മ​​െൻറ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ നാ​സ​ർ അ​ഹ​മ്മ​ദ്​ അ​ൽ സാ​ൽ​ഹി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന്യൂ ​ഇ​ന്ത്യ പി​ന്തു​ട​രു​ന്ന ബി​സി​ന​സ്​ രീ​തി​ക​ളെ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ നാ​സ​ർ അ​ൽ സാ​ൽ​ഹി പ്ര​ശം​സി​ച്ചു.

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​ ഒ​മാ​ൻ ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ ഡോ. ​കെ.​പി. സെ​ബാ​സ്​​റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രാ​യ മ​റി​യം അ​ൽ ബ​ലൂ​ഷി, മു​ഹ​മ്മ​ദ്​ അ​ൽ ല​വാ​ത്തി, തൗ​ഫീ​ഖ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്, അ​സ്​​മ മു​ഹ​മ്മ​ദ്​ അ​ൽ റ​ഹ്​​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ർ​ക്ക​റ്റി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ​സ​ൺ പി. ​ജോ​ൺ ന​ന്ദി പ​റ​ഞ്ഞു.  

1974ലാ​ണ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൻ​ഡ്​​ ബ്ര​ദേ​ഴ്​​സ്​ എ​ൽ.​എ​ൽ.​സി, മാ​ജി​ദ്​ ഗ്രൂ​പ്​​ ഒാ​ഫ്​ ക​മ്പ​നീ​സ്​ എ​ന്നി​വ​യു​ടെ ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​ ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഒ​മാ​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 17 ശാ​ഖ​ക​ളി​ലൂ​ടെ​യും സ​ബ്​ ഏ​ജ​ൻ​റു​മാ​രി​ലൂ​ടെ​യും ഒ​മാ​നി​ലെ മു​ൻ​നി​ര വി​ദേ​ശ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്​ ക​മ്പ​നി​യാ​യി വ​ള​രാ​ൻ ന്യൂ ​ഇ​ന്ത്യ​ക്ക്​ സാ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsnew india asurance
News Summary - new india asurance-oman news
Next Story