Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ ​ഇ​ന്ത്യ...

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
neerja kapoor
cancel
camera_alt

നീ​ർ​ജ ക​പൂ​ർ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം മ​സ്ക​ത്തി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ സി.​എം.​ഡി നീ​ർ​ജ ക​പൂ​ർ, ഹെ​ഡ് ഓ​ഫി​സി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ മു​ക്ത ശ​ർ​മ, സി.​എ​സ്. അ​യ്യ​പ്പ​ൻ, ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, ഇ​ൻ​ഷു​റ​ൻ​സ് സെ​ക്ട​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് അ​ലി സെ​യ്ഫ് അ​ൽ മാ​മ്രി, സി.​എം.​എ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ലിം അ​ൽ ഹ​റാ​സി, ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ, ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്ക​ർ​മാ​ർ, മ​റ്റു വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​മ്പ​നി​യു​ടെ പാ​ത രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച പ്ര​ധാ​ന ഇ​ട​പാ​ടു​കാ​രും ബാ​ങ്കി​ങ്​ പ​ങ്കാ​ളി​ക​ളും സം​ബ​ന്ധി​ക്കും. ദു​ബൈ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലെ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ന്‍റെ ഹെ​ഡ് ഓ​ഫി​സി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​കും. ഇ​ൻ​ഷു​റ​ൻ​സ്​ സേ​വ​ന​മേ​ഖ​ല​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക്​ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​രെ​യും ആ​ദ​രി​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ്​ ഈ ​ആ​ഘോ​ഷ​മെ​ന്നും മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsNew india assuarnceAnniversary celebration
News Summary - New India Assurance's 50th Anniversary Celebration Begins Today
Next Story