പുതിയ ഹോട്ടലുകൾ, കൂടുതൽ വിമാനങ്ങൾ; ഖരീഫ് സീസണിനൊരുങ്ങി ദോഫാർ
text_fieldsദോഫാറിൽനിന്നുള്ള കാഴ്ച
സലാല: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികളെത്തുന്ന ഖരീഫ് സീസണിനായി ഒരുങ്ങി ദോഫാർ ഗവർണറേറ്റ്. സലാലയിലെ പച്ചപ്പ് നിറഞ്ഞ പർവതങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ പാതകളും കുന്നുകളും എന്നിവ സഞ്ചാരികളുടെ മനം കവരുകയാണ്. ഗൾഫിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പ്രദേശം മാറുകയാണ്.
ഈ വർഷം വൻ ഒരുക്കങ്ങളാണ് സഞ്ചാരികളെ വരവേൽക്കാൻ സ്വീകരിക്കുന്നത്. ടൂറിസം അടിസ്ഥാനസൗകര്യങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വർധനയാണ് ഗവർണറേറ്റ് പ്രതീക്ഷിക്കുന്നത്. 2024ൽ 10,48,000 പേരാണ് പ്രദേശത്തെത്തിയത്.
ഈ വർഷത്തെ സീസണിനോടനുബന്ധിച്ച് പൈതൃക, ടൂറിസം മന്ത്രാലയം നിരവധി പുതിയ ടൂറിസംപദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ദോഫാർ പ്രൈവറ്റ് മ്യൂസിയം, മിർബാത്തിലെ 84 മുറികളുള്ള ത്രീ-സ്റ്റാർ ഹോട്ടൽ, സലാലയിലെ 216 മുറികളുള്ള ആഡംബര സർവിസ്ഡ് അപ്പാർട്മെന്റ് സമുച്ചയം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതോടെ ദോഫാറിൽ ഇപ്പോൾ ലൈസൻസുള്ള 100 ടൂറിസം സ്ഥാപനങ്ങളായി. വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ 8,000ത്തിലധികം ഹോട്ടൽമുറികൾ പ്രദേശത്തുണ്ട്. ഖരീഫ് 2024ലെ ഹോട്ടലിലെ താമസനിരക്ക് 90 ശതമാനമായിരുന്നു. ഈ വർഷം ഇതിനകം തന്നെ ആവശ്യകതയിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
അൽ ബലീദ് റിസോർട്ട്, ഹവാന സലാല, പ്ലാസ ഹോട്ടൽ തുടങ്ങിയ പ്രധാന റിസോർട്ടുകളും ഹോട്ടലുകളും ജി.സി.സി യാത്രക്കാരെ ലക്ഷ്യമിട്ട് പ്രത്യേക പാക്കേജുകളും അന്താരാഷ്ട്ര കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
റിയാദ്, ജിദ്ദ, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽനിന്ന് സലാല വിമാനത്താവളത്തിലേക്കുള്ള പുതിയ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചിട്ടുണ്ട്.
ൈഫ്ലനാസ്, ൈഫ്ലഡീൽ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികളാണ് കണക്റ്റിവിറ്റി വർധിപ്പിച്ചത്. ഇത് സന്ദർശകരുടെ ഒഴുക്കിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

