ഇന്ത്യൻ സ്കൂൾ സൂറിൽ പുതിയ ഹാൾ, ക്ലാസ് റൂം ഉദ്ഘാടനം
text_fieldsഇന്ത്യൻ സ്കൂൾ സൂറിൽ എക്സിബിഷൻ സംഘടിപ്പിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ സ്കൂൾ സൂറിന്റെ ദീർഘകാല സ്വപ്നമായ മൾട്ടി-പർപ്പസ് ഹാളും അധിക ക്ലാസ് റൂമുകളും ആഘോഷപൂർവം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ചെയർമാൻ സയ്യിദ് അഹ്മദ് സൽമാൻ ചടങ്ങിൽ മുഖ്യാതിഥിയായി ബോർഡ് ഡയറക്ടർമാരായ കൃഷ്ണേന്ദ്രു , സിറാജുദ്ദീൻ, അൽഫൗസ് ഹൈപ്പർമാർക്കറ്റ്സ് എം.ഡി പുരയിൽ മുഹമ്മദ് അൻവർ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡോ. അബ്ദുല്ല ബിൻ ഹാമിദ് അൽ മാമരി, അലി ഹുസൈൻ അൽ അജ്മി, തലാൽ അൽ മസ്കരി, സൂർ പ്രൈവറ്റ് സ്കൂൾസ് ഡയറക്ടർ സാലിം ബിൻ മുബാറക് അൽ അറൈമി, ലാൻഡ്സ് വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ അൽ അലവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സീനിയർ പ്രിൻസിപ്പൽ വിനോഭ എം.പി, സി.ഒ.ഒ ഡോ. ഗോകുൽദാസ്, വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
നവീകരിച്ച ബാസ്കറ്റ്ബോൾ കോർട്ട്, മൾട്ടി-പർപ്പസ് ഹാൾ, ഇന്നവേഷൻ ലാബ് എന്നിവയുടെ ഉദ്ഘാടനം മുഖ്യാതിഥി നിർവഹിച്ചു. സയൻസ് എക്സിബിഷൻ, ഫിനാൻഷ്യൽ ലിറ്ററസി എക്സിബിഷൻ, പുതുക്കിയ കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ അതിഥികൾ സന്ദർശിച്ചു. തുടർന്ന് സി.ബി.എസ്.ഇ 2024-25 ബോർഡ് പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും വഴിയൊരുക്കിയ അധ്യാപകരെയും ആദരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ (പ്രസി.), ഷബീബ് മുഹമ്മദ് (കൺ.), നിശ്രീൻ ബഷീർ (ട്രഷ.), ജാമി ശ്രീനിവാസ് റാവു, ഡോ. പ്രദീപ് കുമാർ, പ്രമോദ് വേലായുധൻ നായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

