Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഇന്ത്യന്‍...

ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഫീസ് നിരക്ക്; ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ

text_fields
bookmark_border
ഒമാനിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഫീസ് നിരക്ക്; ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ
cancel

മസ്കത്ത്: ഒമാനില്‍ കഴിയുന്ന ഇന്ത്യ പ്രവാസികൾ ജൂലൈ ഒന്നുമുതല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുതുക്കിയ ഫീസ് നല്‍കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി പുതിയ ഫീസ് പട്ടിക പുറത്തിറക്കിയത്.

36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ട് പുതുക്കാൻ 53 റിയാൽ 750 ​ബൈസയും 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 72 റിയാൽ 600 ബൈസയും നല്‍കണം. പാസ്‌പോര്‍ട്ട് ഫീസ് ഇനത്തിൽ 46.95 രൂപയും , ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സംഭാവനയായി 800 ബൈസയും ഇന്ത്യന്‍ കമ്മ്യൂണിറ്റി അസിസ്റ്റന്‍സ് സെന്റര്‍ (എസ്.ജി.ഐ.വി.എസ്) ഈടാക്കുന്ന സേവന ചാർജായ ആറ​ു റിയാലുമടക്കമാണ് ഈ ചാർജ് ഈടാക്കുന്നത്. നഷ്ടപ്പെടുകയോ ഉപയോഗ യോഗ്യമല്ലാതെവരികയോ ചെയ്താൽ 36 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യുന്നതിന് 36 പേജുള്ള പാസ്‌പോര്‍ട്ടിന് 100 റിയാൽ 700 ബൈസയും 60 പേജുള്ളതിന് 119 റിയാൽ 500 ​ബൈസയും ഈടാക്കും.

തൽക്കാല്‍ സേവനത്തിൽ, സാധാരണ പാസ്‌പോര്‍ട്ട് പുതുക്കാൻ 100 റിയാൽ 700 ബൈസയും 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 119 റിയാൽ 500 ബൈസയും നല്‍കണം. നഷ്ടപ്പെടുകയോ ഉപയോഗ യോഗ്യമല്ലാതെവരികയോ ചെയ്ത 36 പേജുള്ള പാസ്​പോർട്ട് തൽക്കാൽ വിഭാഗത്തിൽ റീ ഇഷ്യൂ ചെയ്യാൻ 147 റിയാൽ 650 ബൈസയും 60 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യാൻ 166 റിയാൽ 500 ബൈസയുമാണ് നൽകേണ്ടത്.

കുട്ടികളുടെ പാസ്​പോർട്ട് വിഭാഗത്തിലും നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കാന്‍ 37.300 റിയാലാണ് നൽകേണ്ടത്. 36 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യാൻ എല്ലാ ചാർജുകളുമടക്കം 40 റിയാൽ 600 ബൈസ നൽകണം. 15 മുതൽ 18 വയസ്സുവരെയുള്ളവരുടെ 36 പേജുള്ള പാസ്പോർട്ട് പത്തു വർഷ കാലാവധിയിൽ റീഇഷ്യൂ ചെയ്യാൻ 53 റിയാൽ 750 ബൈസയും നഷ്ടപ്പെടുകയോ ഉപയോഗ യോഗ്യമല്ലാതെവരികയോ ചെയ്ത 36 പേജുള്ള പാസ്​പോർട്ട് റീ ഇഷ്യൂ ചെയ്യാൻ 87 റിയാൽ 600 ബൈസയും നൽകണം.

അടിയന്തര യാത്രകൾക്കായുള്ള സ്​പെഷ്യൽ ട്രാവൽ ഡോക്യുമെന്റ് വിഭാഗത്തിൽ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് 12 റിയാൽ 500 ബൈസയും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന് 25 റിയാൽ 600 ബൈസയുമാണ് നിരക്ക്. ഇതിനുപുറമെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി), ജി.ഇ.പി, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പാസ്‌പോര്‍ട്ട് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്ക് എല്ലാ ഫീസുമടക്കം 21 റിയാൽ 800 റിയാലും ഫീസ് നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:July 1Indian Passport ServicesOmanfee rates
News Summary - New Fee Rates for Indian Passport Services in Oman; Effective from July 1
Next Story