Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്ത്​...

മസ്‌കത്ത്​ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ ഈ ആഴ്​ച നടപ്പിൽ വരും

text_fields
bookmark_border
മസ്‌കത്ത്​ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ ഈ ആഴ്​ച നടപ്പിൽ വരും
cancel

മ​സ്ക​ത്ത്: മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ഖം തി​രി​ച്ച​റി​യു​ന്ന പു​തി​യ ഇ-​ഗേ​റ്റ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​സം​വി​ധാ​നം ഈ ​ആ​ഴ്ച ത​ന്നെ ന​ട​പ്പി​ൽ വ​രും. പ​ഴ​യ ഇ-​ഗേ​റ്റി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി പു​തി​യ ഗേ​റ്റു​ക​ൾ മു​ഖം കൊ​ണ്ട് തി​രി​ച്ച​റി​യു​ന്ന​വ​യാ​യി​രി​ക്കു​മെ​ന്ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ ശൈ​ഖ് ഐ​മ​ൻ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു.

ആ​ഗ​മ​ന, നി​ഗ​മ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ത്ത​രം 18 ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​റ്റ് നി​ര​വ​ധി സാ​​ങ്കേ​തി​ക വി​ദ്യ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജ​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പാ​സ്പോ​ർ​ട്ട് കാ​ണി​ക്കാ​തെ പു​തി​യ ഗേ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ​ഴ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ത​ന്നെ​യാ​യി​രി​ക്കും. 2008ൽ ​പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ആ​ദ്യ​ത്തെ ഇ-​ഗേ​റ്റ് ആ​രം​ഭി​ച്ച​ത്. ഒ​മാ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കും പു​റ​ത്തു പോ​വു​ന്ന​വ​ർ​ക്കും ഐ.​ഡി കാ​ർ​ഡോ റ​സി​ഡ​ന്റ് കാ​ർ​ഡോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു.

ഇ- ​ഗേ​റ്റു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ യാ​ത്ര ഏ​റെ സു​ഗ​മ​മാ​വു​ക​യും പാ​സ്പോ​ർ​ട്ടി​ൽ വി​സ അ​ടി​ക്കു​ന്ന​തി​ന് നീ​ണ്ട സ​മ​യം കാ​ത്തി​രി​ക്കാ​തെ എ​ളു​പ്പ​ത്തി​ൽ ഗേ​റ്റു​ക​ൾ വ​ഴി ഒ​മാ​നി​ലേ​ക്ക് വ​രു​ക​യോ പു​റ​ത്ത് പോ​വു​ക​യോ ചെ​യ്യാ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Face RecognitionMuscat Airporte-gates
News Summary - New-face-recognition-e-gates-will-be-implemented-at-Muscat-airport-this-week
Next Story