ദുകത്ത് പുതിയ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ സ്റ്റേഷൻ
text_fieldsമസ്കത്ത്: ദുകത്തിലെ സ്പെഷൽ ഇക്കണോമിക് സോണിൽ പുതിയ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. 60 എം.വി.എ ശേഷിയുള്ള പവർ സ്റ്റേഷൻ 26 ലക്ഷം റിയാൽ ചെലവിലാണ് പൂർത്തീകരിച്ചത്. അത്യാധുനിക ഇലക്ട്രിക്കൽ സംവിധാനങ്ങളാണ് സ്റ്റേഷനിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ദുകം സ്പെഷൽ ഇക്കണോമിക് സോണിലെ ഇലക്ട്രിസിറ്റി-വാട്ടർ റഗുലേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള എൻജിനീയർ സഈദ് ബിൻ അഹമ്മദ് ബനി അറ്റബ പറഞ്ഞു.
ദുകം സ്പെഷൽ ഇക്കണോമിക് സോണിൽ നിലവിലുള്ളതും നിർമാണം പുരോഗമിക്കുന്നതുമായ പദ്ധതികളുടെ എല്ലാ ആവശ്യകതകളും പരിഹരിക്കാൻ കഴിയുന്ന ശേഷി ഇലക്ട്രിക്കൽ ട്രാൻസ്ഫോമർ സ്റ്റേഷന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

