ഖൈസ് ബിൻ മുഹമ്മദ് ചേംബർ ഒാഫ് കോമേഴ്സ് ചെയർമാൻ
text_fieldsമസ്കത്ത്: ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിെൻറ പുതിയ ചെയർമാനായി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിനെ തെരഞ്ഞെടുത്തു. വിവിധ ഗവർണറേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് മസ്കത്ത് ചേംബർ ആസ്ഥാനത്ത് ഞായറാഴ്ച നടന്ന വോെട്ടടുപ്പിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ അഹമ്മദ് ബിൻ ഹസൻ അൽ ദീബിെൻറ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. സാലിം ബിൻ സലായൂം അൽ ജുനൈബി, റാഷിദ് ബിൻ അമെർ അൽ മെസെൽഹി എന്നിവരെ ഡെപ്യൂട്ടി ചെയർമാന്മാരായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.