മസ്കത്ത്: ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് 2018ൽ 12 പുതിയ റൂട്ടുകളിൽ കൂടി സർവിസ് ആരംഭിക്കും. നിലവിലുള്ള ഏഴു റൂട്ടുകളിൽ സർവിസ് വർധിപ്പിക്കുകയും ചെയ്യും. തലസ്ഥാന നഗരിയിലും പുറത്തും സർവിസ് വർധിപ്പിക്കുകയും പുതിയ 12 റൂട്ടുകളിൽ സർവിസ് ആരംഭിക്കുകയും ചെയ്യുമെന്ന് മുവാസലാത്ത് കോർപറേറ്റ് സപ്പോർട്ട് ആക്ടിങ് ജനറൽ മാനേജർ മുഹമ്മദ് സാലിം അൽ ഗഫ്രി അറിയിച്ചു.
ജനങ്ങളുടെ യാത്ര സുഗമമാക്കാൻ നഗരങ്ങൾക്കകത്തും നഗരങ്ങളെ ബന്ധിപ്പിച്ചും കൂടുതൽ സർവിസുകൾ ആരംഭിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. താമസിക്കുന്ന ഗ്രാമങ്ങളിലേക്കും നഗരത്തിൽനിന്ന് സർവിസ് നടത്തും. തലസ്ഥാന നഗരത്തെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൗയിടെ മുവാസലാത്ത് മർഹബ ടാക്സി സർവിസ് ആരംഭിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 10:53 AM GMT Updated On
date_range 2018-07-02T09:49:59+05:30ഇൗ വർഷം 12 പുതിയ റൂട്ടുകളിൽ മുവാസലാത്ത് സർവിസ്
text_fieldsNext Story