Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:16 PM IST Updated On
date_range 9 Nov 2017 5:16 PM ISTസലാല ഇനി വിരൽതുമ്പിൽ
text_fieldsbookmark_border
camera_alt??????? ??????? ? ??????? ?????????? ??????????????? ??????????? ????????? ??????????? ??????? ??????????????????????
സലാല: സലാലയുടെ സമഗ്ര വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഒരുങ്ങുന്നു. സലാല പ്ലസ് എന്നു പേരിട്ടിരിക്കുന്ന ഇൗ ആപ്പിൽ 255ൽ പരം വിഭാഗങ്ങളിലായാണ് വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വി വൺ സൊലൂഷൻസ് സ്വീറ്റ്സ് ഓഫ് ഒമാനുമായി ചേർന്ന് തയാറാക്കിയ ആപ്പിെൻറ ആദ്യ പതിപ്പ് ഇൗമാസം 17ന് പുറത്തിറക്കുമെന്ന് പ്രൊജക്ട് ഡിസൈനർ മുഹമ്മദ് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള ആപ് ആൻഡ്രോയിഡ് ഫോണുകളിലാകും ആദ്യഘട്ടത്തിൽ ഉപയോഗിക്കാൻ സാധിക്കുക.
പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാൻ സാധിക്കും. അടുത്തഘട്ടത്തിൽ ഐ.ഒ.എസ് പതിപ്പുകളും പുറത്തിറങ്ങുമെന്ന് മുഹമ്മദ് അൻവർ പറഞ്ഞു. മന്ത്രാലയങ്ങൾ, അടിയന്തര സഹായ വിഭാഗം, ആശുപത്രി, വിദ്യാഭ്യാസം, ഹോട്ടൽ, ഷോപ്പിങ് സെൻറർ, കാർഗോ, ഓട്ടോമോട്ടീവ് തുടങ്ങി സർവിസ്, ബിസിനസ് മേഖലകളിലെ സമ്പൂർണ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സലാലയിലെ പ്രമുഖ കമ്പനികളെല്ലാം ആപ്പുമായി സഹകരിച്ചിട്ടുണ്ട്. ഇഖ്ബാൽ തലയാട് ഡെവലപ്പറും സൈദ് മുഹമ്മദ് അൽ ഷഹ്രി കോഒാഡിനേറ്ററുമാണ്. ജാബിർ ബിൻ മുഹമ്മദ് അക്റം അൽ ബലൂഷിയാണ് അറബിയിലേക്ക് വിവർത്തനം ചെയ്തത്. നവംബർ 17ന് ഇന്ത്യൻ സോഷ്യൽ ക്ലബിൽ വിപുലമായ പരിപാടി ഒരുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.സോഷ്യൽ ക്ലബ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വീറ്റ്സ് ഓഫ് ഒമാൻ റീജനൽ മാനേജർ എൻ.കെ. മോഹൻദാസ്, ഹംദി അൽ മഷാരി, മൻപ്രീത് സിങ് എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story