വിമാനത്താവള ടെർമിനൽ:പ്രവർത്തനക്ഷമതാ പരിശോധനകളിൽ പെങ്കടുത്തത് 21,000 പേർ
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ മാർച്ച് 20ന് വൈകീട്ട് ആറിന് ആദ്യ വിമാനമിറങ്ങും. പഴയ വിമാനത്താവളത്തിൽനിന്നുള്ള അവസാന സർവിസ് 20ന് വൈകീന്നേരം മൂന്നുമണിക്കായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സി.ഇ.ഒ ഡോ.മുഹമ്മദ് അൽ സാബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യദിവസം പുതിയ ടെർമിനൽ വഴി 177 വിമാനങ്ങളാകും സർവിസ് നടത്തുക. ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ 89 ശതമാനവും പൂർത്തിയായി. ഒരുക്കങ്ങൾ മാർച്ച് 14ന് പൂർണമായും പൂർത്തിയാകും. മൊത്തമുള്ള 45 പ്രവർത്തനക്ഷമതാ പരിശോധനകളിൽ 40 എണ്ണവും പൂർത്തിയായി.
ഇതിൽ ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവരും വളൻറിയർമാരുമായി 21,000 പേർ പെങ്കടുത്തു. ഇതിനുപുറമെ നടത്തിയ ടേക്ക് ഒാഫ് ടെസ്റ്റിൽ നാലായിരം പേരും പെങ്കടുത്തു. ഇതിനായി 786 മാതൃകാ പറക്കലുകളാണ് നടത്തിയത്. 82,000 ബാഗേജുകൾ ഇതിനായി ഉപയോഗിച്ചു. അനുബന്ധമായി 26 പരിശീലനങ്ങളും നടന്നു. ഇത്തരം പ്രവർത്തനങ്ങൾ വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നതുവരെ തുടരുമെന്നും സി.ഇ.ഒ പറഞ്ഞു. പുതിയ ടെർമിനലിെൻറ സൗകര്യങ്ങളെ കുറിച്ച് വിവിധ പത്രമാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരസ്യങ്ങൾ ചെയ്യും. യാത്രക്കാരുടെ പ്രയാസം ഒഴിവാക്കാൻ പഴയ വിമാനത്താവളത്തിലും മസ്കത്തിലെ റോഡുകളിലും പരസ്യ ബോർഡുകൾ തൂക്കും. വിവിധ ഭാഷകളിൽ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
