സൂർ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsറസാഖ് പേരാമ്പ്ര, സൈനുദ്ദീൻ കൊടുവള്ളി, മുഹമ്മദ് ഷഫീഖ് കണ്ണൂർ, ഡോ. അബ്ദുൽ ലത്തീഫ്
മണ്ണിശ്ശേരി, ഫൈസൽ ബാബു എടവണ്ണ.
സൂർ: സൂർ കെ.എം.സി.സി ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. വാർഷിക ജനറൽ ബോഡിയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് നേതൃത്വം നൽകി. റസാഖ് പേരാമ്പ്രയെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി സൈനുദ്ദീൻ കൊടുവള്ളിയെയും ട്രഷറർ ആയി മുഹമ്മദ് ഷഫീഖ് കണ്ണൂരിനെയും തെരഞ്ഞെടുത്തു.
ഡോ. അബ്ദുൽ ലത്തീഫ് മണ്ണിശ്ശേരിയാണ് ഉപദേശക സമിതി ചെയർമാൻ. വൈസ് ചെയർമാൻ ഫൈസൽ ബാബു എടവണ്ണ. മറ്റു ഭാരവാഹികൾ: അബൂബക്കർ നല്ലളം, ബാപ്പുട്ടി മഞ്ചേരി, ഉമർ മുള്ളൂർക്കര, റഫീഖ് നോവ, മുഹമ്മദ് കാസർകോട്, നൗഷാദ് ചേരുവാടി ( വൈസ് പ്രസി), സഹദ് വേങ്ങര, ഷബീർ കുന്നത്ത് കൂത്തുപറമ്പ്, സുഫൈൽ പഴുന്നന, മുനീർ കൊണ്ടോട്ടി, അബ്ബാസ് ചളവറ, ബഷീർ ബദർ അൽ സമ (സെക്ര), മുസ്തഫ പെരിന്തൽമണ്ണ, ഫൈസൽ അൽ അറേബ്യൻ, റഫീഖ് ചേലക്കാട്, നൗഫൽ ആർട്ടിസ്റ്റ്, ഹാഫിസ് അബൂബക്കർ, സിദ്ദീഖ്, മുസ്തഫ, കണ്ണൂർ, ഷമീർ റൈദാൻ, മുഹ്സിൻ അഴീക്കോട്, ഷമീർ കൊല്ലം, മുഹമ്മദ് കാസർകോട്, ഫൈസൽ എടത്തറ, ഷയീർ എടക്കാട്, അൽത്താഫ് കണ്ണൂർ (വർക്കിങ് കമ്മിറ്റി അംഗങ്ങൾ).
വാർഷിക ജനറൽ ബോഡി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. സൂർ ഏരിയ പ്രസിഡന്റ് സൈനുദ്ദീൻ കൊടുവള്ളി അധ്യക്ഷതവഹിച്ചു.
സെക്രട്ടറി സൈദ് നെല്ലായ വാർഷിക പ്രവർത്തന റിപ്പോർട്ടും ചെയർമാൻ റസാഖ് പേരാമ്പ്ര വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഹാഫിസ് ഷംസുദ്ദീൻ, മുഹമ്മദ് ഷാഫി, നാസർ ദാരിമി, ഷംസുദ്ദീൻ ഐതമി, മുഹമ്മദ് ഷാഫി, ഡോ. ലത്തീഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. സൈദ് നെല്ലായ സ്വാഗതവും മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

