Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വി​ധ ഇ​ന്ത്യ​ൻ...

വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ആ​ദ്യ​ദി​ന​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ കു​ശ​ലാ​ന്വേ​ഷ​ണ​ത്തി​ൽ -വി.​കെ. ഷെ​ഫീ​ർ

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദി ക​ബീ​ർ അ​ട​ക്ക​മു​ള്ള സ്കൂ​ളു​ക​ളി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. മ​റ്റ്​ ചി​ല സ്കൂ​ളു​ക​ളി​ൽ നേ​ര​ത്തേ ക്ലാ​സ് തു​ട​ങ്ങി​യി​രു​ന്നു.

ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം കെ.​ജി ക്ലാ​സു​ക​ളി​ലെ​ത്തി​യ കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​ർ​ സ്വീ​ക​രി​ച്ചു. സ്​​കൂ​ൾ അ​ല​ങ്ക​രി​ച്ചും മോ​ടി​കൂ​ട്ടി​യു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളെ വ​ര​​വേ​റ്റ​ത്. കെ.​ജി ക്ലാ​സി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ അ​റി​വി​ന്‍റെ പു​ത്ത​ൻ വാ​താ​യ​ന​ത്തി​ലേ​ക്കാ​ണ്​ കാ​​ലെ​ടു​ത്ത്​ വെ​ച്ചി​രി​ക്കു​ന്ന​ത്.

റ​മ​ദാ​ൻ ആ​യ​തി​നാ​ൽ ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ​യും സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ട്. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ കെ.​ജി ക്ലാ​സു​ക​ൾ 8.15 മു​ത​ൽ 11 വ​രെ​യാ​യി​ര​ക്കും. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ട്ടു​മു​ത​ൽ 12 വ​രെ​യും അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ൾ​ക്ക് ഏ​ഴു​മു​ത​ൽ 12.45 വ​രെ​യും ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്ക് ഏ​ഴു​മു​ത​ൽ ഒ​രു​മ​ണി വ​രെ​യു​മാ​ണ് ഉ​ണ്ടാ​വു​ക.

ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ്ദ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത്​ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി. ബ​ലൂ​ണു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ഡ്രോ​യി​ങ്ങു​ക​ൾ എ​ന്നി​വ​കൊ​ണ്ട്​ കാ​മ്പ​സ് അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഓ​ർ​മ​ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ ക്രി​യേ​റ്റി​വ് ഫോ​ട്ടോ​കോ​ണു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

മ​സ്ക​ത്ത്​ ഹൗ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത അ​സം​ബ്ലി ന​ട​ത്തി. പ്ര​സം​ഗ​ങ്ങ​ൾ, ഇ​ന്ന​ത്തെ ചി​ന്ത, പ്ര​ചോ​ദി​പ്പി​ക്കു​ന്ന വ്യ​ക്തി​ത്വം തു​ട​ങ്ങി​യ​വ അ​സം​ബ്ലി​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ പ്രി​ൻ​സി​പ്പ​ൽ സം​സാ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolsNew academic year
News Summary - New academic year begins in various Indian schools
Next Story