Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​റോ സ​ർ​ജ​റി...

ന്യൂ​റോ സ​ർ​ജ​റി പ​രി​ച​ര​ണം: ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​സി​റ്റി കൊ​ച്ചി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
ന്യൂ​റോ സ​ർ​ജ​റി പ​രി​ച​ര​ണം: ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​സി​റ്റി കൊ​ച്ചി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു
cancel
camera_alt

ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ രോ​ഗി​ക​ൾ​ക്ക്​ മി​ക​ച്ച നി​ല​വാ​ര​മു​ള്ള ന്യൂ​റോ സ​ർ​ജ​റി പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​യി ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കേ​ര​ള​ത്തി​ലെ മെ​ഡി​സി​റ്റി കൊ​ച്ചി​യു​മാ​യി ക​രാ​റി​ലെ​ത്തി. മെ​ഡി​സി​റ്റി കൊ​ച്ചി​യി​ലെ പ്ര​ശ​സ്ത സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​ദി​ലീ​പ് പ​ണി​ക്ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കു​ക.

മേ​ഖ​ല​യി​ലെ ന്യൂ​റോ സ​ർ​ജി​ക്ക​ൽ സേ​വ​ന​രം​ഗ​ത്ത്​ മു​ൻ​നി​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ ദാ​താ​വാ​യി ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​നെ മാ​റ്റാ​നാ​ണ്​ ഈ ​ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ന്യൂ​റോ സ​ർ​ജ​റി പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ന് ന്യൂ​റോ സ​ർ​ജ​ന്മാ​ർ, ന്യൂ​റോ​ള​ജി​സ്റ്റു​ക​ൾ, ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ ന്യൂ​റോ​ള​ജി​സ്റ്റു​ക​ൾ എ​ന്നി​വ​രു​ടെ ഒ​രു ഇ​ൻ-​ഹൗ​സ് ടീം ​ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ ഒ​രു​ക്കും.

നൂ​ത​ന രീ​തി​യി​ലു​ള്ള ഓ​പ​റേ​റ്റി​ങ്​ മൈ​ക്രോ​സ്കോ​പ്പ്, ന്യൂ​റോ സ​ർ​ജ​റി​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​ത്യാ​ധു​നി​ക ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളും സ​ജ്ജീ​ക​രി​ക്കും. ശ​സ്ത്ര​ക്രി​യ​യി​ലും പോ​സ്റ്റ്-​ഓ​പ​ൺ ന്യൂ​റോ കെ​യ​റി​ലും മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച സ്റ്റാ​ഫു​ക​ളു​​ടെ സേ​വ​നം, ന്യൂ​റോ അ​ന​സ്തെ​റ്റി​സ്റ്റു​ക​ളു​ടെ എം ​പാ​ന​ൽ​മെ​ന്റ്, സു​സ​ജ്ജ​മാ​യ ഫി​സി​യോ തെ​റ​പ്പി വി​ഭാ​ഗം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കും.

പ​രി​ച​ര​ണ​ത്തി​ന്റെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ ഫോ​ളോ-​അ​പ്പും ടെ​ലി​മെ​ഡി​സി​ൻ വ​ഴി രോ​ഗി-​ഡോ​ക്ട​റു​മാ​യു​ള്ള സ​മ്പ​ർ​ക്ക​വും ന​ട​പ്പാ​ക്കും. ന്യൂ​റോ സ​ർ​ജ​ൻ എ​ന്ന നി​ല​യി​ൽ 38 വ​ർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള​യാ​ളാ​ണ്​ ഡോ. ​ദി​ലീ​പ് പ​ണി​ക്ക​ർ.

സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും ന്യൂ​റോ​ള​ജി​സ്റ്റും ഇ​ന്റ​ർ​വെ​ൻ​ഷ​ന​ലി​സ്റ്റും ആ​യ ഡോ ​അ​ചി​ന്ത് കൃ​ഷ്ണ, സ്‌​പെ​ഷ​ലി​സ്റ്റ് ന്യൂ​റോ​ള​ജി​സ്റ്റാ​യ ഡോ. ​അ​ലി അ​ൽ ബ​ലൂ​ഷി എ​ന്നി​വ​ർ ന​യി​ക്കു​ന്ന സ്‌​ട്രോ​ക്ക് ആ​ൻ​ഡ് ന്യൂ​റോ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ ടീ​മി​ലേ​ക്കു​ള്ള മി​ക​ച്ച കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​കും ഡോ. ​ദി​ലീ​പ് പ​ണി​ക്ക​രെ​ന്ന്​ ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ലൈ​സ​ൻ​സ്​ അ​ട​ക്ക​മു​ള്ള അ​നു​മ​തി​ക​ൾ നേ​ടി​യ ശേ​ഷം, മെ​ഡി​സി​റ്റി കൊ​ച്ചി​യും ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ലും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഒ​മാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ന്യൂ​റോ സ​ർ​ജി​ക്ക​ൽ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​മെ​ന്ന്​ ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ശ​സ്ത്ര​ക്രി​യാ സേ​വ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹേ​മ​ന്ത് ഹ​ർ​ദി​ക​ർ പ​റ​ഞ്ഞു.

രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും ഒ​മാ​നി​ലെ ന്യൂ​റോ സ​ർ​ജി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് ക​രാ​റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​സ്റ്റ​ർ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് മേ​ധാ​വി ഡോ. ​ദി​ലീ​പ് അ​ബ്ദു​ൽ ഖാ​ദ​ർ, സ്പെ​ഷ​ലി​സ്റ്റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​അ​ചി​ന്ത് കൃ​ഷ്ണ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സു​മി​ത്ത് കു​മാ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി 24618900, 22496000, 93892265(വാ​ട്സ്​​ആ​പ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.aster.om സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careneuro surgeryaster royal hospitalmedicity kochi
News Summary - Neurosurgery Care- Aster Royal Hospital together with medicity kochi
Next Story