മസ്‌കത്തിൽ ന്യൂറോക്രിട്ടിക്കൽ കെയർ കോൺഫറൻസിന് തുടക്കം
text_fieldsമസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, ഒമാൻ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ സെന്റർ, കൗല ആശുപത്രി, ഒമാൻ റേഡിയോളജി അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ന്യൂറോക്രിട്ടിക്കൽ കെയർ കോൺഫറൻസ് മസ്‌കത്തിൽ ആരംഭിച്ചു. സ്വദേശത്തു നിന്നും വിദേശത്തുനിന്നുമുള്ള ന്യൂറോളജി, ഇൻറൻസീവ് കെയർ മേഖലകളിലെ പ്രമുഖ കൺസൾട്ടന്റുമാരും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ഗുരുതരമായ ന്യൂറോളജിക്കൽ കേസുകളുടെ നിർണയത്തിലും ചികിത്സയിലും ഏറ്റവും പുതിയ ശാസ്ത്രീയ പുരോഗതികളും ആധുനിക സാങ്കേതിക വിദ്യകളും അവലോകനം ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
മികച്ച ക്ലിനിക്കൽ പ്രവർത്തനരീതികൾ ചർച്ച ചെയ്യുന്നതിനോടൊപ്പം, ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമിടയിലെ ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്താനും ഇതുവഴി രോഗികൾക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാകമെന്നും പ്രതീക്ഷിക്കുന്നു. മസ്തിഷ്‌ക മരണം നിർണയിക്കുന്നതിനുള്ള ന്യൂറോ അൾട്രാസൗണ്ട് ഇമേജിങ് വിഷയത്തിൽ പ്രത്യേക ശിൽപശാല തിങ്കളാഴ്ച സമ്മേളനത്തിൽ നടന്നു. ചൊവ്വാഴ്ചയും ശിൽപശാല തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

