നേതാജി കപ്പ് ഫുട്ബാൾ: മസ്കത്ത് ഹാമേഴ്സ് എഫ്.സി ജേതാക്കൾ
text_fieldsഅൽ സലാമ പോളി ക്ലിനിക് നേതാജി കപ്പ് സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
മസ്കത്ത്: അൽ സലാമ പോളി ക്ലിനിക് നേതാജി കപ്പ് സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹാമേഴ്സ് ജേതാക്കളായി. അൽ ഹൈൽ ഈഗിൾസ് ഗ്രൗണ്ടിൽ നടന്ന മത്സരം അൽ സലാമ പോളിക്ലിനിക് എം.ഡി സിദ്ദിഖ് മങ്കടയും മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി, ഹോട്ട് പാക്ക് ഒമാൻ കൺട്രി മാനേജർ രതീഷ് എന്നിവരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ബ്ലാക്ക് ആൻഡ് വൈറ്റ് മസ്കത്ത് എഫ്.സിയും റോയൽ സീബ് എഫ്.സിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അൽ സലാമ എം.ഡി സിദ്ദിഖ് മങ്കട, മെഡിക്കൽ ഡയറക്ടർ ഡോ. റാഷിദ് അലി, അൽ മദീന സ്പെയർ പാർട്സ് മാനേജ്മെന്റ് പ്രവീൺ, മനോജ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

