നെസ്റ്റോ ഔട്ട്‌ലെറ്റ് ബർക്ക സൂഖിൽ പ്രവർത്തനമാരംഭിച്ചു
text_fieldsനെസ്റ്റോ മാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റ് ബർക്ക സൂഖിൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ മാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റ് ബർക്ക സൂഖിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു. നെസ്റ്റോയുടെ ആഗോളതലത്തിലെ 148-ാമത്തെയും ഒമാനിലെ 20-ാമത്തെയും ഔട്ട് ലെറ്റാണിത്. ചടങ്ങിൽ ചെയർമാൻ ബഷീർ കെ.പി, മാനേജിങ് ഡയറക്ടർ ജമാൽ കെ.പി, ഡയറക്ടർമാരായ ഹാരിസ് പാലൊള്ളത്തിൽ, മുജീബ് വി.ടി.കെ എന്നിവർ സംബന്ധിച്ചു.
മികച്ച ഷോപ്പിങ് അനുഭവം നൽകുന്ന രീതിയിൽ രൂപകൽപന ചെയ്ത ഔട്ട്‌ലെറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണ വിഭാഗങ്ങളിലായി ഗുണമേന്മയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് നെസ്റ്റോ ഒമാൻ റീജിനൽ ഓപ്പറേഷൻ മാനേജർ ഷാജി പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി, ഉൽപന്നങ്ങളുടെ ലഭ്യത, കുറഞ്ഞ വില തുടങ്ങിയവയിലൂന്നി നെസ്റ്റോ കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയാണെന്നും ഒമാനിലുടനീളം കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

