നെസ്റ്റോ ഔട്ട്ലെറ്റ് അല്‍ അന്‍സബില്‍ തുറന്നു
text_fieldsനെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനിലെ 17ാമത്തെ ഷോറൂം അല്‍ അന്‍സബില്‍ മജ്ലിസ് ശൂറ
ചെയര്മാന് ശൈഖ് അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ നദബി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനിലെ 17ാമത്തെയും ആഗോളതലത്തില്‍ 135ാമത്തെയും ഔട്ട്ലെറ്റ് അല്‍ അന്‍സബില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു.
മജ്ലിസ് ശൂറ ചെയര്മാന് ശൈഖ് അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ നദബി ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഖാലിദ് മഹ്ഫൂദ് സാലിം അല്‍ ബുസൈദി, നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ. പി ജമാല്‍, ഡയറക്ടര്‍മാരായ ഹാരിസ് പാലൊള്ളോത്തില്, മുനീര്‍ പാലൊള്ളത്തില്‍, മുജീബ് വി ടി കെ, നെസ്റ്റോ മാനേജ്മെന്റിലെ മറ്റു അംഗങ്ങള്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോര്‍ മേഖലയിലെ ഷോപ്പിങ് അനുഭവം പുനര്‍നിര്‍വചിക്കുന്നതാകും. ഫ്രഷ് ഗ്രോസറി മുതല്‍ ഇലക്ട്രോണിക്സ്, ലൈഫ് സ്റ്റൈല്‍ കളക്ഷനുകള്‍ വരെയുള്ള ഉൽപന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതുല്യമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന നിലയിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നതെന്നും വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും മാനേജ്മെന്റ് അറിയിച്ചു.
ഒമാനിലെ നെസ്റ്റോയുടെ ആദ്യത്തെ മൂന്നു നില സ്റ്റോര്‍ എന്ന പ്രത്യേകതയും അല്‍ അന്‍സബ് ബ്രാഞ്ചിനുണ്ട്. ഒമാനിലെ വിപുലീകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒമാനില്‍ 10 സ്റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയിടുന്നതായി ഹാരിസ് പാലൊള്ളത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

