Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്റ്റോ മാർക്കറ്റ് അൽഖൂദിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
നെസ്റ്റോ മാർക്കറ്റ് അൽഖൂദിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt


നെസ്റ്റോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റ് മസ്കത്തിലെ അൽഖൂദ് അൽ ജാമിഅ സ്ട്രീറ്റിൽ സുൽത്താൻ യാറൂബ് മജീദ് അൽ സെയ്ഫി ഉദ്ഘാടനം ചെയ്യുന്നു


മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നെസ്റ്റോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റ് മസ്കത്തിലെ അൽഖൂദ് അൽ ജാമിഅ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സുൽത്താൻ യാറൂബ് മജീദ് അൽ സെയ്ഫിയാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി, നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടർമാരായ ഹാരിസ് പാലോളത്തിൽ, മുജീബ് വി.ടി.കെ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ബിസിനസ് പങ്കാളികളും നാട്ടുകാരും പങ്കെടുത്തു.

ഒമാനിലെ 21 ആമത്തെയും ആഗോളതലത്തിൽ 153 ആമത്തെയും ഔട്ട്‌ലെറ്റാണിത്. തങ്ങളുടെ റീട്ടെയിൽ ശൃംഖല വിപുലീകരിക്കാനും ഗുണമേന്മയുള്ള ഉൽപന്നങ്ങളും കുറഞ്ഞ വിലയും സൗകര്യപ്രദമായ ഷോപ്പിങ് അനുഭവവും ഒമാനിലെ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള നെസ്റ്റോയുടെ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്.

ഗ്രോസറി, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ് തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കുള്ള വിപുലമായ ഉൽപന്ന ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒമാന്റെ റീട്ടെയിൽ മേഖലയിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ വിശ്വാസവും ദീർഘകാല നിക്ഷേപ താൽപര്യവുമാണ് ഈ പുതിയ തുടക്കത്തിലൂടെ പ്രതിഫലിക്കുന്നത്. മേഖലയിലുള്ളവർക്ക് ഏറെ സൗകര്യപ്രദമായ ഒരു ഷോപ്പിംഗ് കേന്ദ്രമായി അൽ ഖൂദ് ഔട്ട്‌ലെറ്റ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto Market opens in Al Quds
Next Story