മബേല ബിലാദ് മാളില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് നാളെ പ്രവർത്തനം തുടങ്ങും
text_fieldsനെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമാനിലെ 17ാമത്തെ സ്റ്റോര്‍ മബേലയുടെ ഹൃദയഭാഗത്ത് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിലാദ് മാള്‍ എന്ന പേരിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഉച്ചക്ക് 12 മുതല്‍ പൊതുജനങ്ങള്‍ക്കായി ബിലാദ് മാള്‍ തുറന്നുകൊടുക്കും.
ആഗോളതലത്തിലുള്ള നെസ്റ്റോയുടെ 129ാം സ്റ്റോറാണിത്. സയ്യിദ് ഫാഹിര്‍ ഫാതിക് അല്‍ സഈദിന്റെ വിശിഷ്ട സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങുകൾ. 2.15 ലക്ഷം ചതുരശ്രയടി സ്ഥലത്ത് ഒരുക്കിയിരിക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മികച്ച ഷോപ്പിങ് അനുഭവമായിരിക്കും ഉപഭോക്താക്കൾക്ക് നൽകുക.
കാര്യക്ഷമവും നിരന്തരവുമായ സേവനത്തിന് 40 ചെക്കൗട്ട് കൗണ്ടറുകളുണ്ടാകും. സാധനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തി ഷോപ്പിങ് നടത്താന്‍ സാധിക്കും വിധത്തിലുള്ള ഉപയോക്തൃ സൗഹൃദ ഇന്റീരിയര്‍ ഡിസൈനും സംവിധാനവുമാണ് ഒരുക്കിയത്.
ഫര്‍ണിഷിങ്ങിനും വീട്ടലങ്കാര ഉൽപന്നങ്ങള്ക്കുമായി നെസ്റ്റോ ഹോം എന്ന പ്രത്യേക വിഭാഗമുണ്ട്. 750 പാര്‍ക്കിങ് സ്ലോട്ടുകള്‍ മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധികമായി നിരവധി സ്റ്റോറുകള്‍ സംവിധാനിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാവര്‍ക്കുമുള്ള വണ്‍ സ്റ്റോപ് ലക്ഷ്യസ്ഥാനമായി ബിലാദ് മാള്‍ മാറുമെന്നാണ് പ്രതീക്ഷയെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. കിഡ്സ് പ്ലേ സെന്റര്‍, വെജ്, നോണ്‍ വെജ് റസ്റ്റാറന്റുകള്‍, ഒത്തുകൂടലിനും ചടങ്ങുകള്‍ക്കുമായി സ്കൈ ഹൈള് എന്ന വിവിധോദ്ദേശ്യ ഹാള്‍ തുടങ്ങിയവ അടുത്തുതന്നെ യാഥാര്‍ഥ്യമാകും. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് രാജ്യത്ത് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം അവ യാഥാര്‍ഥ്യമാകും.
നെസ്റ്റോ എച്ച്.ആര്. കൺട്രി ഹെഡ് ശഹല്‍ ശൗക്കത്ത്, റീജനല്‍ ഓപറേഷന്‍സ് മാനേജര്‍ (മസ്കത്ത്) ഷാജി അബ്ദുല്ല, റീജിയനല്‍ ഓപറേഷന്‍സ് മാനേജര്‍ (ബാത്തിന) ശംസുദ്ദീന്‍, ബയിങ് ഹെഡ് എഫ്.എം.സി.ജി കെ.വി.നൗഷാദ്, ഫിനാന്‍സ് മാനേജര്‍ സമീര്‍ അബ്ദുസ്സലാം, റീജനല്‍ മീഡിയ, മാര്‍ക്കറ്റിങ് മാനേജര്‍ എച്ച്. എച്ച്. ഹാരിസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

