നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് റൂവിയിൽ തുറന്നു
text_fieldsനെസ്റ്റോ ഗ്രൂപ്പിെൻറ പുതിയ ഹൈപ്പർ മാർക്കറ്റ് റൂവിയിൽ അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: നെസ്റ്റോ ഗ്രൂപ്പിെൻറ പുതിയ ഹൈപ്പർ മാർക്കറ്റ് റൂവിയിൽ തുറന്നു. 96ാമത് ഹൈപ്പർ മാർക്കറ്റ് പ്രമുഖരുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. നെസ്റ്റോ ഗ്രൂപ് ഡയറക്ടർമാരായ ഹാരിസ് പാലോള്ളത്തിൽ, മുജീബ് വി.ടി.കെ, മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. നെസ്റ്റോ ഗ്രൂപ്പിെൻറ ഒമാനിലെ 12ാമത്തെ ഷോറൂമാണ് കഴിഞ്ഞദിവസം തുറന്നത്.രണ്ടു നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഹൈപ്പർ മാർക്കറ്റിൽ മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. നെസ്റ്റോയുടെ ആകർഷകമായ ഉൽപന്നങ്ങളും മത്സരാധിഷ്ഠിത വിലയും ഉള്ളതിനാൽ പുതിയ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടർമാർ പറഞ്ഞു.അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഒമാനിൽ ആറ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കാൻ പദ്ധതിയുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

