നെസ്റ്റോയുടെ പുതിയ ഔട്ട്ലെറ്റ് ഖദറയിൽ പ്രവർത്തനം തുടങ്ങി
text_fieldsനെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ 14ാമത്തെ ഔട്ട്ലെറ്റ് സുവൈഖിലെ ഖദറയിലെ ചൈന മാളിൽ അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സാലിം അൽ ബുസൈദി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ 14ാമത്തെ ഔട്ട്ലെറ്റ് സുവൈഖിലെ ഖദറയിലെ ചൈന മാളിൽ പ്രവർത്തനം തുടങ്ങി. പ്രൗഢമായ ചടങ്ങിൽ അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദിയാണ് ഉദ്ഘാടനം ചെയ്തത്. ആഗോളതലത്തിൽ നെസ്റ്റോയുടെ 109ാമത്തെ ശാഖയാണിത്.
70,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ ഹൈപ്പർമാർക്കറ്റ് ഏറ്റവും പുതിയ റീട്ടെയിൽ സ്പേസ് ആശയങ്ങളും നൂതനമായ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഖദറയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് പുത്തൻ ഷോപ്പിങ് അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ ഔട്ട്ലെറ്റെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ആകർഷകമായ നിരവധി ഓഫറുകളും പ്രമോഷനുകളും നൽകിയതിനാൽ ഉദ്ഘാടന ദിവസം വൻ തിരക്കാണ് ഷോറൂമിൽ അനുഭവപ്പെട്ടത്.
നടപ്പുവർഷം ഞങ്ങളുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഒമാനിൽ ആറു പുതിയ ഹൈപ്പർമാർക്കറ്റുകൾ വിവിധ സ്ഥലങ്ങളിൽ തുറക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പിന്റെ റീജനൽ ഡയറക്ടർ ഹാരിസ് പാലൊള്ളത്തിൽ പറഞ്ഞു.
അമിറാത്ത്, അൽ അൻസബ്, ഗാല, അൽ ഖുവൈർ, ഇബ്രി, മബേല എന്നിവിടങ്ങളിലായിരിക്കും ഷോറൂമുകൾ തുറക്കുക. ഒമാൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണ്, ഈ മഹത്തായ സമ്പദ്വ്യവസ്ഥയുടെ കുതിച്ചുയരുന്ന റീട്ടെയിൽ മേഖലയിൽ ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തും. ഈ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഞങ്ങൾ ഇവിടെ സൃഷ്ടിച്ച പുതിയ റീട്ടെയിൽ അനുഭവത്തിൽ ഉപഭോക്താക്കൾ സന്തുഷ്ടരാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് സംഭാവന നൽകാൻ കഴിയുന്ന തരത്തിൽ ബിസിനസ് അന്തരീക്ഷം ഒരുക്കി ത്തന്ന ഭരണാധികാരികളോടും അധികാരികളോടും നന്ദി രേഖപ്പെടുത്തുകയാണെന്നും ഹാരിസ് പാലൊള്ളത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

