അൽവുസ്തയിൽ പുരാവസ്തുക്കൾ കണ്ടെത്തി
text_fieldsമസ്കത്ത്: അൽവുസ്ത ഗവർണറേറ്റിൽ സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൈതൃക, ടൂറിസം മന്ത്രാലയം ചെക്ക് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിൽനിന്നുള്ള പുരാവസ്തു സംഘവുമായി സഹകരിച്ച് നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.
അൽ വുസ്ത ദുകം വിലായത്തിലെ നാഫൂൺ പുരാവസ്തു സൈറ്റിലായിരുന്നു ഉത്ഖനനം. ഇവിടത്തെ കുഴിയിൽനിന്ന് മൺപാത്രങ്ങൾ, ചെമ്പുവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ചിരുന്ന പാത്രം തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇത് ഇരുമ്പുയുഗത്തിലെ ബി.സി ഒന്നാം സഹസ്രാബ്ദത്തിൽനിന്നുള്ളതാണെന്നാണ് കരുതുന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 155 പുരാവസ്തു അവശിഷ്ടങ്ങളാണ് നഫൂൺ മേഖലയിൽ കണ്ടെത്തിയത്. ഇവയിൽ ശിലാലിഖിതങ്ങളും ശവകുടീരങ്ങളും ഉൾപ്പെടുന്നുണ്ട്. മതപരമായ ആചാരങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന പിരമിഡ് ആകൃതിയിലുള്ള മൂന്നു നിവർന്നുനിൽക്കുന്ന കല്ലുകൾ ചേർന്നതാണ് ഇവ ഓരോന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

