‘നീറ്റ്’ ഇന്ന്; പരീക്ഷ എഴുതുന്നത് 300ഓളം വിദ്യാർഥികൾ
text_fieldsമസ്കത്ത്: ഇന്ത്യന് മെഡിക്കല് പ്രവേശന പരീക്ഷയായ നാഷനല് എലിജിബിലിറ്റി കം എന്ട്രല്സ് ടെസ്റ്റ് (നീറ്റ്) മറ്റ് രാജ്യങ്ങളോടൊപ്പം ഞായറാഴ്ച ഒമാനിലും നടക്കും. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷ കേന്ദ്രം. സെന്റർ നമ്പർ: 99110. ഒമാൻ സമയം 12.30നാണ് പരീക്ഷ ആരംഭിക്കുക. ഇത്തവണ 300ഓളം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വർഷം 269 പേരായിരുന്നു ഒമാനിൽനിന്ന് പരീക്ഷ ഏഴുതിയത്. പരീക്ഷാർഥികൾ 9.30 മുതൽ റിപ്പോർട്ട് ചെയ്യണം.
ഉച്ചക്ക് 12 മണിക്ക് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല.
അതേസമയം, ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പുറത്തായിരുന്നു. ഏറെനാളത്തെ അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ഒമാനടക്കമുള്ള ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയായിരുന്നു. പരീക്ഷക്കായി വിദ്യാർഥികൾ സൂർ, സലാല, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി എത്തിയിരുന്നു. പലരും ബന്ധുക്കളുടെ വീട്ടിലും ഹോട്ടലുകളിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

