നീറ്റ്; സമ്മിശ്ര പ്രതികരണം
text_fieldsമസ്കത്ത് ഇന്ത്യൻ സ്കൂളിൽ നീറ്റ് പരീക്ഷക്കായെത്തിയ വിദ്യാർഥികൾ
-ബിനു എസ് കൊട്ടാരക്കര
മസ്കത്ത്: ഒമാനിൽ നടന്ന നീറ്റ് പരീക്ഷയിൽ 350ൽപരം വിദ്യാർഥികൾ പരീക്ഷ എഴുതി. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. 12.30ന് ആരംഭിച്ച പരീക്ഷക്ക് രാവിലെ 9.30 മുതൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. അധികൃതര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പരിശോധിച്ചായിരുന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. പരീക്ഷയെക്കുറിച്ച് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. മിക്ക ആളുകൾക്കും ഭൂരിഭാഗം വിഷയങ്ങളും എളുപ്പമായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങളായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നിലെന്നും വിദ്യാർഥികൾ പറഞ്ഞു. സൂർ, സലാല, ബുറൈമി എന്നിവിടങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ വെള്ളി, ശനി ദിവസങ്ങളിലായി പരീക്ഷക്കായി മസ്കത്തിൽ എത്തിച്ചേർന്നിരുന്നു.
ബന്ധുവീടുകളിലും മറ്റുള്ളവർ ഹോട്ടലുകളിലുമായിരുന്നു തങ്ങിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതേസമയം, ഒമാന്റെ തലസ്ഥാന നഗരിയിലേക്ക് ഉൾ പ്രദേശങ്ങളിൽനിന്ന് എത്തപ്പെടാൻ പ്രയാസമണെന്നും സലാല, സൂർ പോലുളള സ്ഥലങ്ങളിൽ ഒരു പരീക്ഷ കേന്ദ്രം കൂടി അനുവദിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.മസ്കത്തിനുപുറമെ, ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ, ദുബൈ, അബൂദബി, ഷാർജ, ദോഹ, റിയാദ്, മനാമ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലടക്കം വിദേശത്തും പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലെ എട്ട് പരീക്ഷ കേന്ദ്രങ്ങളിലായി എണ്ണായിരത്തോളം പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷക്ക് ഹാജരായത്. പരീക്ഷ ഫലം ജൂൺ 14ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

