Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനീ​റ്റ്​ പ​രീ​ക്ഷ...

നീ​റ്റ്​ പ​രീ​ക്ഷ നാ​​ളെ; ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
നീ​റ്റ്​ പ​രീ​ക്ഷ നാ​​ളെ;  ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
cancel

മ​സ്ക​ത്ത്​: ഞാ​യ​റാ​ഴ്ച ഒ​മാ​നി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍ട്ര​ൻ​സ് ടെ​സ്റ്റി​ന്‍റെ (നീ​റ്റ്) ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളാ​ണ്​ പ​രീ​ക്ഷ​കേ​ന്ദ്രം. ഒ​മാ​ൻ സ​മ​യം 12.30നാ​ണ്​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഇ​ത്ത​വ​ണ 400ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ഏ​ഴു​തു​ന്നു​ണ്ടെ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 300ന് ​മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​മാ​നി​ൽ​നി​ന്ന്​ പ​രീ​ക്ഷ ഏ​ഴു​തി​യി​രു​ന്നു. പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഒ​മാ​ൻ സ​മ​യം 9.30മു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.

ഉ​ച്ച​ക്ക്​ 12മ​ണി​ക്ക് ഗേ​റ്റു​ക​ൾ അ​ട​ക്കും. പാ​സ്‌​പോ​ർ​ട്ട്/ പാ​ൻ കാ​ർ​ഡ്/ ലൈ​സ​ൻ​സ്/ ഇ​ന്ത്യ ഗ​വ​ൺ​മെ​ന്റ് ന​ൽ​കു​ന്ന മ​റ്റേ​തെ​ങ്കി​ലും ഐ.​ഡി കാ​ർ​ഡ് എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ക​രു​തേ​ണ്ട​താ​ണ്. മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. പ​രീ​ക്ഷ​യു​ടെ വ്യ​വ​സ്ഥ​ക​ൾ ശ്ര​ദ്ധ​യോ​ടെ മ​ന​സ്സി​ലാ​ക്കി ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ, സി​റ്റി ഇ​ന്റി​മേ​ഷ​ൻ സ്ലി​പ്പ്, അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ന്നി​വ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ച്ചു മ​ന​സ്സി​ലാ​ക്ക​ണം.

ചോ​ദ്യ​ക്ക​ട​ലാ​സി​ൽ മൊ​ത്തം 180 ചോ​ദ്യ​ങ്ങ​ളേ ഉ​ണ്ടാ​വൂ. എ​ല്ലാം നി​ർ​ബ​ന്ധ​മാ​ണ് (ക​ഴി​ഞ്ഞ​വ​ർ​ഷം 200 ചോ​ദ്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. 180 എ​ണ്ണ​ത്തി​ന് ഉ​ത്ത​രം ന​ൽ​ക​ണ​മാ​യി​രു​ന്നു). പ​രീ​ക്ഷ ദൈ​ർ​ഘ്യം മൂ​ന്നു മ​ണി​ക്കൂ​റാ​യി​രി​ക്കും (ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് ആ​യി​രു​ന്നു).​പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​ഡ്മി​റ്റ് കാ​ർ​ഡി​നൊ​പ്പം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലും (പേ​ജ് 57, 60) അ​ഡ്മി​റ്റ് കാ​ർ​ഡി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​മ​ഗ്രി​ക​ൾ/​രേ​ഖ​ക​ൾ മാ​ത്ര​മെ കൈ​വ​ശ​മു​ണ്ടാ​കാ​ൻ പാ​ടു​ള്ളൂ.

ഏ​റെ കാ​ല​ത്തെ മു​റ​വി​ളി​ക്കൊ​ടു​വി​ൽ 2022ലാ​ണ്​ ഒ​മാ​നി​ൽ ആ​ദ്യ​മാ​യി​ട്ട്​ പ​രീ​ക്ഷ​കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ​വ​ർ​ഷ​ങ്ങ​ളി​ലാ​യി 600ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ​അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ ബു​​റൈ​മി, സൂ​ർ, സ​ലാ​ല തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മ​സ്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്. പ​ല​രും ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലും മ​റ്റു​മാ​ണ്​ താ​മ​സി​ക്കു​ന്ന​ത്.

ഓർക്കേണ്ട പ്രധാന കാര്യങ്ങൾ

  • വിദ്യാർഥികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടാവില്ല
  • ഹെവി ക്ലോത്ത്സ്/ഫുൾസ്ലീവ് വസ്ത്രങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. നീണ്ട കൈ, വലിയ ബട്ടണുകൾ, ഫ്ലോറൽ പ്രിന്റിങ് എന്നിവയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം.
  • മതവിശ്വാസം മൂലമോ മറ്റു ആചാരത്തിന്റെ ഭാഗമായോ പ്രത്യേക വസ്ത്രരീതികൾ സ്വീകരിക്കുന്ന വിദ്യാർഥികൾ ദേഹപരിശോധനക്കായി പരീക്ഷക്ക് അവസാന റിപ്പോർട്ടിങ് സമയത്തിന്റെ രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
  • ഹൈ ഹീലുള്ള പാദരക്ഷകൾ, ഷൂ, എന്നിവ അനുവദനീയമല്ല.
  • ടെസ്റ്റ് ബുക്‌ലെറ്റിന്റെ ആദ്യപേജിന്റെ മുകളിൽ കാണിച്ച അത്രതന്നെ പേജുകൾ ബുക്‌ലെറ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. അപാകങ്ങളുണ്ടെങ്കിൽ ബുക്‌ലെറ്റ് മാറ്റി വാങ്ങണം. ടെസ്റ്റ് ബുക്‌ലെറ്റിന്റെ പേജുകൾ വേർപ്പെടുത്തരുത്.
  • പരീക്ഷ സമയം പൂർത്തിയാകുന്നത് വരെ വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കുന്നതല്ല

ഇവ മറക്കരുത്

  • പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡ്
  • അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ വേണ്ട പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ
  • സാധുവായ ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ പതിച്ച പ്ലസ്‌ടു പരീക്ഷ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും സർക്കാർ ഐഡി എന്നിവയിൽ ഏതെങ്കിലും)
  • അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പെർഫോമയിൽ വെളുത്ത ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ
  • (4x 6 വലിപ്പത്തിൽ) പതിച്ചത്
  • ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ്

പരീക്ഷാ ഹാളിൽ ഇവ പാടില്ല

  • അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, കടലാസ് കഷ്ണങ്ങൾ, ജ്യാമിതി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക്പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗ്ടേബിൾ, ഇലക്ട്രോണിക് പേന/സ്കാനർ, കറക്ഷൻ ഫ്ലൂയിഡ് മുതലായവ
  • മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ.
  • പേഴ്‌സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, തൊപ്പി, ഹെയർ ക്ലിപ്പ്, ഗോഗിൾസ്.
  • വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, ക്യാമറ, മൈക്രോചിപ്പ്, ബ്ലൂടൂത്ത് ഉപകരണം.
  • മോതിരം, കമ്മൽ, മൂക്കുത്തി പോലെയുള്ള ആഭരണങ്ങൾ/ലോഹവസ്തുക്കൾ.
  • തു​റ​ന്ന​തോ പാ​ക്ക് ചെ​യ്ത​തോ ആ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, വാ​ട്ട​ർ ബോ​ട്ടി​ൽ
  • പ്രമേഹ രോഗികളാണെങ്കിൽ ഷുഗർ ടാബ്ലറ്റ്/ നേന്ത്രപ്പഴം, ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെയുള്ള പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ കരുതാം. ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരിക്കണം. ഇവർക്കും ചോക്ലേറ്റ്, മിഠായി, സാൻഡ്‌വിച്ച് തുടങ്ങിയവ അനുവദിക്കില്ല.


തയ്യാറാക്കിയത്: പി.ടി ഫിറോസ് (കരിയർ ഗൈഡ്, സിജി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsentrance examNEET Exams
News Summary - NEET exam day; Preparations are complete
Next Story