Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനീ​റ്റ്...

നീ​റ്റ് പ​രീ​ക്ഷകേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി -അ​ഹ​മ​ദ് റ​ഹീ​സ്

text_fields
bookmark_border
നീ​റ്റ് പ​രീ​ക്ഷകേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി -അ​ഹ​മ​ദ് റ​ഹീ​സ്
cancel

മ​സ്ക​ത്ത്​: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്ക​മു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ‘നീ​റ്റ്​’ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം ഇ​ന്ത്യ​ൻ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഹ​്മ​ദ് റ​ഹീ​സ് പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര എ​ച്ച്.​ആ​ർ.​ഡി മ​ന്ത്രി അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണം. 554 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​വ​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ ഉ​ൾ​പ്പെ​ടെ വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ഇ​ല്ലാ​ത്ത​ത് പ്ര​വാ​സി ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന വി​മാ​ന ചാ​ർ​ജ് ന​ൽ​കി ഇ​ന്ത്യ​യി​ൽ പോ​യി പ​രീ​ക്ഷ എ​ഴു​തി തി​രി​ച്ചു​വ​രുക എ​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കും. ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യു​ടെ(​എ​ൻ.​ടി.​എ) തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET Exam CentersHamad Raheez
News Summary - NEET-exam-centers-Hamad-Raheez
Next Story