ഫഞ്ചയിൽ രുചി വിളമ്പാൻ ഇനി നാസർക്കയുണ്ടാവില്ല
text_fieldsനാസർ
മസ്കത്ത്: ഫഞ്ചയിെല അറബ് വേൾഡ് റസ്റ്റാറൻറിൽ കുറഞ്ഞ വിലയിൽ രുചിയേറിയ മന്തിയും ഷുവയും കഴിക്കാനെത്തുന്നവരെ ചെറുപുഞ്ചിരിയോടെ സ്വീകരിക്കാനിനി തലശ്ശേരി സ്വദേശി അബ്ദുൽ നാസർ (61) എന്ന നാസർക്കയുണ്ടാവില്ല. തിങ്കളാഴ്ച പുലർച്ചെ ശ്വാസ തടസ്സവും അനുബന്ധ അസുഖവും കാരണം അദ്ദേഹം മരിച്ചു. മരണാനന്തര പരിേശാധനയിൽ കോവിഡ് പോസിറ്റിവായതിനാൽ െചാവ്വാഴ്ച രാവിലെ ഒമാനിൽ മൃതദേഹം സംസ്കരിക്കും. പിതാവ്: അബ്ദുൽ റഹ്മാൻ. മാതാവ്: ആയിഷ. ഭാര്യ: അസ്മ. മകൻ: അജ്മൽ. ബഷീർ, സിറാജ്, റഷീദ് എന്നിവർ സഹോദരങ്ങളാണ്.
തലശ്ശേരി കായിയത്ത് റോഡിലെ കുന്നുംപുറത്ത് കുടുംബാംഗമായ നാസർ 1979 ലാണ് ഒമാനിലെത്തുന്നത്. അന്ന് മാഹിക്കാരനായ പൊന്നമ്പത്ത് കാദർകുട്ടി ബഹ്ലയിൽ നടത്തുന്ന ഹോട്ടലിൽ പൊറാട്ടക്കാരനായിരുന്നു. 1984ൽ സ്വന്തമായി േഹാട്ടൽ നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയാൽ ഹോട്ടൽ പൂേട്ടണ്ടിവന്നു. 1990ലാണ് റൂവിയിലെ അറബ് വേൾഡ് റസ്റ്റാറൻറിൽ പാചകക്കാരനായെത്തുന്നത്.
1998 മുതലാണ് ഫഞ്ചയിലെ അറബ് വേൾഡ് റസ്റ്റാറൻറ് നടത്തിപ്പിനെടുക്കുന്നത്. നഷ്ടത്തിൽ പോയിരുന്ന റസ്റ്റാറൻറ് ഏറെ കഷ്ടപ്പെട്ടാണ് നാസർക്ക ലാഭത്തിലെത്തിച്ചത്. തനത് ഒമാനി രുചിയോടെയുള്ള ഷുവയും ഭക്ഷ്യഉൽപന്നങ്ങളുടെ വിലക്കുറവും അറബ് വേൾഡ് റസ്റ്റാറൻറിനെ പ്രസിദ്ധമാക്കി. ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മലയാളികളടക്കം നിരവധി പേരാണ് ഫഞ്ചയിലെത്തുന്നത്.
ഇവിടെ നാസർക്ക തയാറാക്കുന്ന ഒമാനി രുചിക്കൂട്ട് ഏറെ പ്രസിദ്ധമാണ്. ഇൗത്തപ്പഴം മൂന്നു ദിവസത്തോളം വെള്ളത്തിൽ കുതിർത്തുവെച്ച് വെള്ളുള്ളി, ജീരകം, മുളക് വറുത്തത്, മല്ലി വറുത്തത്, കായം വിനാഗിരി തുടങ്ങിയ നിരവധി ചേരുവകൾ ചേർത്താണ് രുചിക്കൂട്ട് തയാറാക്കുന്നത്. വൃത്തിയുള്ള ഹോട്ടൽ എന്ന ബഹുമതി അടക്കം അംഗീകാരങ്ങളും അറബ് വേൾഡ് റസ്റ്റാറൻറ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

