നവാസ് മന്നാനിയുടെ പ്രഭാഷണം സലാലയിൽ
text_fieldsനവാസ് മന്നാനി
സലാല: അജ്വ സലാല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘രിസാലത്തുന്നബി (സ)’കാമ്പയിനിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി ഒമ്പതിന് വാഗ്മിയും മതപണ്ഡിതനുമായ നവാസ് മന്നാനി പനവൂർ ന്യൂ സലാലയിലെ ഉമർ അൽ റവാസ് മസ്ജിദിൽ ‘നാം പ്രവാസികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
സ്ത്രീകൾക്ക് സ്ഥലസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വാഗത കമ്മിറ്റി യോഗത്തിൽ നടന്നു. അജ്വ ഭാരവാഹികളായ സീതി കോയ തങ്ങൾ ചാവക്കാട്, ഇസ്മയിൽ മുസ്ലിയാർ, യൂസഫ് ചെന്ത്രാപ്പിന്നി, ഉസ്മാൻ വാടാനപ്പള്ളി, റസാക്ക് ചാലിശ്ശേരി, മനാഫ് വാടാനപ്പള്ളി, ഫൈസൽ പയ്യോളി, വാപ്പു വല്ലപ്പുഴ, റിയാസ് കൊല്ലം, മറ്റ് സംഘാടകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

