നവചേതന ഡാൻസ് ഉത്സവ് 2024; ഒഡിഷൻ നടന്നു
text_fieldsനവചേതന ഡാൻസ് ഉത്സവ് 2024ന്റെ ഭാഗമായി നടന്ന ഒഡിഷനിൽനിന്ന്
ഗ്രാൻഡ് ഫിനാലെ 10ന് സുഹാറിൽ
സുഹാർ: സുഹാർ നവചേതന ഒമാനിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ‘ഡാൻസ് ഉത്സവ് 2024’ സീസൺ രണ്ടിന്റെ ഗ്രാൻഡ് ഫിനാലക്ക് മുന്നോടിയായുള്ള ഒഡിഷൻ സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറി. ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ റാഷിദ്, പ്രസിഡന്റ് സൗമ്യ ഹുസൈബ്, സെക്രട്ടറി അനീഷ് ഏറാടി, പ്രോഗ്രാം കോഓഡിനേറ്റർമാരായ ഋതു രാജേഷ്, ശാന്തി പ്രവീൺ എന്നിവർ ഉദ്ഘാടനം ചെയ്തു. 120 ഓളം മത്സരാർഥികൾ ഒഡിഷനിൽ പങ്കെടുത്തു.
2019ൽ നടത്തിയ ഡാൻസ് ഉത്സവ് സീസൺ വണ്ണിന്റെ വിജയമാണ് രണ്ടാം പതിപ്പ് നടത്താൻ പ്രചോദനമായതെന്ന് നവചേതന പ്രസിഡന്റ് സൗമ്യ ഹുബൈസും സെക്രട്ടറി അനീഷ് ഏറാടത്തും അറിയിച്ചു.
ഗ്രാൻഡ് ഫിനാലെ മേയ് 10ന് സുഹാറിലെ അമ്പറിലുള്ള ഒമാനി വുമൺസ് അസോസിയേഷൻ ഹാളിൽ നടക്കും. ഗ്രാൻഡ് ഫിനാലെയിൽ ഡി ഫോർ ഡാൻസ് ഫെയിം സുഹൈദ് കുക്കു മുഖ്യാതിഥി ആയിരിക്കും.ഒമാനിൽ ആദ്യമായി ‘മൈം’ മത്സരം കൂടി ഡാൻസ് ഉത്സവിൽ അരങ്ങേറും.
ഡാൻസ് ഉത്സവിൽ ജൂനിയർ, സീനിയർ, ഓപൺ കാറ്റഗറികളിൽ സോളോയും ഗ്രൂപ് മത്സരങ്ങളും ഉണ്ടായിരിക്കും. ഫിനാലെ വേദിയിൽ നിരവധി കലാപരിപാടികളുമുണ്ടാകും. സാമൂഹിക സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

